തിരൂരില്‍ കഞ്ചാവുമായി യുവാവ് പിടിയില്‍

തിരൂര്‍: 1160 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിലായി. തിരൂര്‍ കൂട്ടായി പടിഞ്ഞാറേക്കര സാദിഖ്(30)ആണ് പിടിയിലായത്. കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച നാനോ കാറും പിടികൂടിയിട്ടുണ്ട്.

മലപ്പുറം എക്‌സൈസ് ഇന്റലിജന്‍സിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിയില്‍ നിന്നും ഫോണിലൂടെ എക്‌സൈസ് സംഘം കഞ്ചാവ് ആവശ്യപ്പെടുകയായിരുന്നു.  കടലിൽ മത്സ്യബന്ധനത്തിന് പോവുന്ന തൊഴിലാളികളാന്നെന്ന് സ്വയം പരിചയപ്പെടുത്തിയ എക്സൈസുകാർക്ക് കിലോഗ്രാമിന് 20000 രൂപ വിലയുറപ്പിച്ച് കഞ്ചാവ് കൊണ്ടുവരികയായിരുന്നു. നാനോ കാറിൽ കഞ്ചാവ് മായി വന്ന പ്രതിയെ മഫ്ടിയിൽ ഒരു സ്വകാര്യ വാഹനത്തിൽ വന്ന എക്സൈസുകാരെ കണ്ട് സംശയം തോന്നിയ പ്രതി വാഹനെ മുപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സാഹസികമായി പിടികൂടുകയായിരുന്നു.

മൂന്ന് മാസങ്ങൾക്ക് മുമ്പ് 5 kgm കഞ്ചാവുമായി കുറ്റിപ്പുറം റെയിൽവേ സ്റ്റേഷൻ പരിസരത്തുവച്ച് ഇയാളെ പോലീസ് പിടികൂടിയിരുന്നു .ഈ കേസിൽ ഇപ്പോൾ ജാമ്യത്തിലാണ് .തമിഴ്നാട്ടിൽ നിന്നുമാണ് കഞ്ചാവ് കൊണ്ടുവരുന്നത് .ജില്ലയിലെ ചെറുകിട കഞ്ചാവ് വിൽപ്പനക്കാർക്കും ഇയാൾ കഞ്ചാവ് എത്തിച്ചു കൊടുക്കാറുണ്ട് .വടകര എന്‍ഡിപിഎസ്‌
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു .

കുറ്റിപ്പുറം എക്സൈസ് ഇൻസ്പെക്ടർ രാജേഷ് ജോണിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർമാരായ എസ്ജി
സുനിൽ ,P .രവീന്ദ്രനാഥ് .ലതീഷ് .P സിവിൽ എക്സൈസ് ഓഫീസർമാരായ ഹംസ.എ ,ഷിബു ശങ്കർ ,മനോജൻ കെ.പി എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു .

Related Articles