തിരൂരില്‍ മൂന്നര കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍

തിരൂര്‍: മൂന്നര കിലോ കഞ്ചാവുമായി ഒരാള്‍ പിടിയിലായി.നിലമ്പൂര്‍ സ്വദേശി മുഹമ്മദ് ഷാനാണ് പിടിയിലായത്. തിരൂര്‍ റെയില്‍വേ സ്റ്റേഷനു സമീപത്തുള്ള ഫയര്‍ഫോഴ്‌സ് റോഡില്‍ വച്ചാണ് പ്രതിയെ എക്‌സൈസ് സംഘം പിടികൂടിയത്. ആന്ധ്രയില്‍ നിന്നും കഞ്ചാവ് മൊത്തമായി കൊണ്ടുവന്ന് ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ചില്ലറ വില്‍പ്പന നടത്തുന്നയാളാണ് പ്രതി മുഹമ്മദ് ഷാന്‍. പിടിച്ചെടുത്ത കഞ്ചാവിന് ഒരു ലക്ഷത്തോളം രൂപ വിലവരുന്നതാണ്.

ഓണത്തോടനുബന്ധിച്ച് നഗരത്തിലെ വിവിധ പ്രദേശങ്ങളില്‍ നടത്തിയ കര്‍ശന പരിശോധനയ്‌ക്കൊടുവിലാണ് പ്രതി പിടിയിലായത്. ഇയാള്‍ മുന്‍പും നിരവധി കഞ്ചാവ് കേസുകളിലെ പ്രതിയാണ്.

Share news
error: Content is protected !!
Scroll to Top