പരപ്പനങ്ങാടിയില്‍ എല്‍ബിഎസ് യുഡിഎസ്എഫ് സഖ്യം തൂത്തുവാരി

പരപ്പനങ്ങാടി: പരപ്പനങ്ങാടി എല്‍ബിഎസ് കോളേജില്‍ നടന്ന യൂണിയന്‍ തെരഞ്ഞെടുപ്പില്‍ യുഡിഎസ്എഫ് സഖ്യത്തിന് വന്‍ വിജയം. പതിമൂന്ന് സീറ്റില്‍ പതിനൊന്നു സീറ്റും യുഡിഎസ്എഫ് സഖ്യം നേടി.

കഴിഞ്ഞ തവണ യൂണിയന്‍ ഭരണം എസ്എഫ്‌ഐക്കായിരുന്നു. ഇത്തവണ ഒന്നൊഴികെ എല്ലാ സീറ്റിലും എംഎസ്എഫ്, കെഎസ്‌യു സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. ജനറല്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് വിജയിച്ചത് എബിവിപി സ്ഥാനാര്‍ത്ഥിയാണ്.

വിജയിച്ചവര്‍: ചെയര്‍മാന്‍ മഷ്ഹൂഫ്(എംഎസ്എഫ്), വൈ.ചെയര്‍മാന്‍ അപര്‍ണ്ണ(കെഎസ് യു), സെക്രട്ടറി റഹീസ്(എംഎസ്എഫ്),ജോ.സെക്രട്ടറി ഹിസാന(എംഎസ്എഫ്),യു.യുയു.സി ഇന്‍ഫാന്‍ റഹ്മാന്‍(എംഎസ്എഫ്),മാഗസിന്‍ എഡിറ്റര്‍ അസ്‌ലഹ് ഫസില്‍(എംഎസ്എഫ്), ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറി ഫാരിസ് റഹ്മാന്‍(എംഎസ്എഫ്),ജനറല്‍ ക്യാപ്റ്റന്‍ ശ്രീരാഗ്(എബിവിപി)

Related Articles