തിരൂര്‍ റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ലക്ഷങ്ങളുടെ കഞ്ചാവ് കണ്ടെത്തി

തിരൂര്‍: തിരൂര്‍ റെയില്‍വേ പ്ലാറ്റ് ഫോമില്‍ ചാക്കുകെട്ടില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ലക്ഷങ്ങളുടെ കഞ്ചാവ് കണ്ടെത്തിയത്.മൂന്നാം നമ്പർ പ്ലാറ്റ്ഫോമിൽ നിന്നാണ് വിപണിയിൽ മൂന്ന് ലക്ഷം രൂപ വില വരുന്ന കഞ്ചാവ് ആർ.പി.എഫ്.  എസ്.ഐ. ഷിനോജ് കുമാർ, കോൺസ്റ്റബിൾമാരായ കെ.സിറാജ്, വി.എൻ.രവീന്ദ്രൻ എന്നിവർ പിടിച്ചെടുത്തത്.

തിരൂർ മാർക്കറ്റിൽ നിന്നും പ്ലാറ്റ്ഫോമിലേക്ക് കടക്കുവാൻ വഴിയുണ്ട്. ട്രെയിനിൽ നിന്നും പ്ലാറ്റ്ഫോമിലേക്ക് കഞ്ചാവ് ഇട്ടു നൽകി ഇവിടെയുള്ള ലഹരിക്കടത്തുകാർ ഇത് ശേഖരിക്കുന്നുണ്ടാകാം എന്നാണ് റിപ്പോര്‍ട്ട്. റെയിൽവേ പോലീസിനെ കണ്ടതോടെ ലഹരിക്കടത്തുകാർ ശ്രമമുപേക്ഷിച്ച് മുങ്ങുകയായിരുന്നുവെന്നാണ് സൂചന.

Related Articles