തിരൂരില്‍ മയക്കുമരുന്നുമായി എക്‌സൈസ് പിടികൂടിയ ആള്‍ക്ക് മതതീവ്രവാദസംഘടനകളുമായി ബന്ധം

തിരൂര്‍ : തിരൂരില്‍ മയക്കുമരുന്നു ഗുളികകളുമായി എക്‌സൈസ് അറസ്റ്റ് ചെയ്ത യുവാവിന്

തിരൂര്‍:  തിരൂരില്‍  മയക്കുമരുന്നു ഗുളികകളുമായി എക്‌സൈസ് അറസ്റ്റ് ചെയ്ത യുവാവിന് മതതീവ്രവാദസംഘടനകളുടമായി ബന്ധമുണ്ടെന്ന് സൂചന. പ്രതിയായ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി യുഎസ് ഉഷാന്ത്(30)ന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍ നിന്നാണ് ഇത്തരം ബന്ധങ്ങളെ കുറിച്ചുള്ള സൂചന ലഭിച്ചത്.

പിടിയിലായ ഉടന്‍ ഇയാള്‍ കയ്യിലുണ്ടായിരുന്ന മൊബൈല്‍ ഫോണിലെ വാട്ട്‌സ് ആപ് സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്തുകളയുകയായിരുന്നു. ഇതില്‍ സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ സന്ദേശങ്ങള്‍ തിരച്ചെടുത്ത് പരിശോധിച്ചപ്പോഴാണ് ഇത്തരം സംഘടനകളുമായുള്ള ബന്ധത്തെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. മതതീവ്രവാദം പ്രചരിപ്പിക്കുന്ന തരത്തിലുള്ള വീഡിയോകളും ഈ ഫോണില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ടെന്നാണ് സൂചന. തുടര്‍ന്ന് പ്രതിയുടെ വിവരങ്ങള്‍ എക്‌സൈസ് പോലീസിന് കൈമാറി. പോലീസ് ഇന്റലിജെന്‍സ് വിഭാഗം ഇയാളുടെ വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്.

കഴിഞ്ഞ ഏപ്രിലില്‍ തിരുവനന്തപുരത്തുനിന്നും ഇസ്ലാം മതം സ്വീകരിക്കാന്‍ മഞ്ചേരിയിലെ സത്യസരണിയില്‍ എത്തിയിരുന്നതായും ഉഷാന്ത് മൊഴിനല്‍കിയിട്ടുണ്ട്.

തിരൂര്‍ പച്ചക്കറി മാര്‍ക്കറ്റിന് സമീപത്ത് വെച്ചാണ് ഇയാളെ കഴിഞ്ഞ ദിവസം 218 മയക്കുമരുന്ന് ഗുളികകളുമായി തിരുര്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വേലായുധന്‍ കുന്നത്തിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.