തിരൂരില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു

തിരൂര്‍: പറവണ്ണയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു. തിരൂര്‍ പറവണ്ണ എംഇഎസ് ആശുപത്രിക്ക് സമീപം എച്ചിക്കപ്പ പറമ്പില്‍ ഹുസൈന്റെ മകന്‍ കാസിമി(26)നാണ് വെട്ടേറ്റത്.

ഗുരുതരമായി പരിക്കേറ്റ കാസിമിനെ കോഴിക്കോട് സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച രാവിലെ എട്ടരയോടൊണ് സംഭവം നടന്നത്.

സംഭവത്തിന് പിന്നില്‍ മുസ്ലിംലീഗാണെന്ന് സിപിഎം നേതാക്കള്‍ ആരോപിച്ചു.

Share news
error: Content is protected !!
Scroll to Top