തിരൂര്‍: തെങ്ങ് വീണ് ഓട്ടോറിക്ഷ തകര്‍ന്നു. ആലത്തിയൂര്‍ ചമ്രവട്ടം റോഡില്‍ റൈസ് ഫ്‌ളോര്‍ മില്ലിന് സമീപം നിര്‍ത്തിയിട്ടിരുന്ന ഓട്ടോയ്ക്ക് മുകളിലേക്കാണ് കാറ്റില്‍ തെങ്ങ് മറിഞ്ഞുവീണത്. ആലത്തിയൂര്‍ സ്വദേശി അഫ്‌സലിന്റെ ഓട്ടോറിക്ഷയാണ് പൂര്‍ണമായും തകര്‍ന്നത്.
രണ്ട് ഓട്ടോറിക്ഷകളാണ് ഈ സമയത്ത് ഇവിടെ നിര്‍ത്തിയിട്ടിരുന്നത്. മറ്റൊരു ഓട്ടോയ്ക്ക് ചെറിയ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്. ഓട്ടോയ്ക്ക് സമീപം ഡ്രൈവര്‍ ഉണ്ടായിരുന്നെങ്കിലും അപകടമേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




