നവജീവന്‍ കവിതാ അവാര്‍ഡ് ദാനം ആഗസ്റ്റ് പത്തിന്

പരപ്പനങ്ങാടി:  വൈവിധ്യമാര്‍ന്ന സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയമായ ചിറമംഗലം നവജീവന്‍ വായനശാലയുടെ യുവഎഴുത്തുകാര്‍ക്കുള്ള പ്രഥമ നവജീവന്‍ കവിതാ അവാര്‍ഡ് സൂര്യജക്ക്. 5000 രൂപയും പ്രശ്‌സതി പത്രവുമടുങ്ങുന്ന അവാര്‍ഡ് ആഗസ്റ്റ് 10ന് ശനിയാഴ്ച പ്രശസ്ത കവി ആലങ്കോട് ലീലാകൃഷ്ണന്‍ സമ്മാനിക്കും. വായനശാലാ പ്രവര്‍ത്തകര്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്

ചടങ്ങില്‍ എഴുത്തുകാരായ സിപി വല്‍സന്‍, റഷീദ് പരപ്പനങ്ങാടി എന്നിവര്‍ സംബന്ധിക്കും.
കാലിക്കറ്റ് സര്‍വ്വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥിയായ സൂര്യജയുടെ ഇലയൊരുക്കം എന്ന കവിതയാണ് സമ്മാനാര്‍ഹമായത്.

പഴയകാല നാടകപ്രവര്‍ത്തകനും ഗ്രന്ഥശാല പ്രവര്‍ത്തകനുമായ വി. ശിവശങ്കരന്റെ സ്മരണാര്‍ത്ഥം വായനശാല സംഘടപ്പിക്കുന്ന ഏകാംഗ അഭിനയ പ്രതിഭയെ കണ്ടെത്തുന്ന മത്സരം ആഗ്‌സറ്റ് 27ന് രാവിലെ 9 മണി മുതല്‍ പരപ്പനങ്ങാടി ഡെല്‍റ്റ ഓഡിറ്റോറിയത്തില്‍ വച്ച് നടക്കും. പതിനഞ്ചോളം നാടകങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കുന്നുണ്ട്. വിജയികള്‍ക്ക 10000 രൂപയും നവജീവന്‍ ശില്പവുമാണ് വിജയികള്‍ക്ക് നല്‍കുക.

വാര്‍ത്താസമ്മേളനത്തില്‍ സനില്‍ നടുവത്ത്, സഞ്ജന, സജീഷ്.ടി, സ്മിത സദാനന്ദന്‍, വിജിഷമോള്‍, മനീഷ്, ഹരീഷ് എന്നിവര്‍ പങ്കെടുത്തു

Share news
error: Content is protected !!
Scroll to Top