9 ജില്ലകളില്‍ കനത്ത മഴ: നാളെ വിദ്യാലയങ്ങള്‍ക്ക് അവധി : പരീക്ഷകള്‍ മാറ്റി

തിരുവനന്തപുരം സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പല ജില്ലകളിലും വിദ്യഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. മലപ്പുറം പത്തനംതിട്ട, കോഴിക്കോട്, കണ്ണൂര്‍, തൃശ്ശൂര്‍, എറണാകുളം ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

അംഗനവാടികള്‍, മദ്രസകള്‍, മുതല്‍ പ്രൊഫഷണല്‍ കോളേജുകള്‍ വരെ എല്ലാ വിദ്യഭ്യാസ സ്ഥാനപങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

നാളെ നടത്താനിരുന്ന ജയില്‍ വെല്‍ഫെയര്‍ ഓഫീസര്‍ ഗ്രേഡ് 2 പിഎസ് സി പരീക്ഷ മാറ്റിവെച്ചു. കേരള, കാലക്കറ്റ്, എംജി സര്‍വ്വകലാശാലകള്‍ നാളെ നടത്താനിരുന്ന പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top