Section

malabari-logo-mobile

തിരൂരില്‍ ഗ്യാസ്‌ സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ വീട്‌ പൂര്‍ണമായും തകര്‍ന്നു

HIGHLIGHTS : തിരൂര്‍: ഗ്യാസ്‌ സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ വീട്‌ പൂര്‍ണമായും തകര്‍ന്നു. ആലത്തിയൂര്‍ ആലിങ്ങല്‍ കൈമലശേരി മൂഴിക്കുന്നത്ത്‌ കുഞ്ഞിബാവയുടെ വീടാണ്‌ തക...

tirur gas blast 11തിരൂര്‍: ഗ്യാസ്‌ സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ വീട്‌ പൂര്‍ണമായും തകര്‍ന്നു. ആലത്തിയൂര്‍ ആലിങ്ങല്‍ കൈമലശേരി മൂഴിക്കുന്നത്ത്‌ കുഞ്ഞിബാവയുടെ വീടാണ്‌ തകര്‍ന്നത്‌. ഇന്ന്‌ പുലര്‍ച്ചെ നാലുമണിയോടെ പുകവരുന്നത്‌ കണ്ട്‌ നോക്കയിപ്പോഴാണ്‌ ഗ്യാസ്‌ സിലിണ്ടര്‍ കത്തുന്നത്‌ കണ്ടത്‌. ഇതുകണ്ടയുടന്‍ തന്നെ വീട്ടുകാര്‍ പുറത്തേക്കിറങ്ങി ഓടുകയും സമീപത്തുള്ള വീട്ടുകാരെ വിവരമറിയിക്കുകയുമായിരുന്നു. ഉടന്‍ തന്നെ സ്ഥലത്തെത്തിയ അയല്‍ക്കാര്‍ വെള്ളവുമായി വീടിനു സമീപത്തെത്തിയപ്പോഴെക്കും വലിയ ശബ്ദത്തോടെ ഗ്യസ്‌ സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തില്‍ അയല്‍വാസികളായ മൂന്നുപേര്‍ക്ക്‌ പരിക്കേറ്റു. ഇവരെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌. ഈ വീട്ടില്‍ രണ്ട്‌ ഗ്യാസ്‌ സിലിണ്ടറുകളാണ്‌ ഉണ്ടായിരുന്നത്‌. ഒന്ന്‌ ഉപയോഗിച്ച്‌ കൊണ്ടിരിക്കുന്നതും മറ്റൊന്ന്‌ നിറച്ചുവെച്ച സിലിണ്ടറുമാണ്‌. ഇതില്‍ ഉപയോഗിക്കാതെ നിറച്ചുവെച്ച സിലിണ്ടറിനാണ്‌ തീ പിടിച്ച്‌ പൊട്ടിത്തെറിച്ചത്‌. സംഭവത്തെ തുടര്‍ന്ന്‌ ഗ്യാസ്‌ ഏജന്‍സിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്‌. ഇവര്‍ പരിശോധന നടത്തിയ ശേഷമെ എന്ത്‌ കൊണ്ട്‌ സിലിണ്ടര്‍ പൊട്ടിത്തെറിച്ചു എന്ന്‌ വ്യകതമാവുകയൊള്ളു.tirur gas blast 2 copy

തീ ആളി പടര്‍ന്നതോടെ വീട്ടുപകരണങ്ങളുള്‍പ്പെടെ സകലതും കത്തി നശിച്ചു. നാട്ടുകാരും ഫയര്‍ഫോഴ്‌സും ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ്‌ തീ പൂര്‍ണമായും അണച്ചത്‌.

sameeksha-malabarinews

കുഞ്ഞിബാവയും മൂന്ന്‌ സ്‌ത്രീകളും ഒരു ചെറിയ കുഞ്ഞുമാണ്‌ അപകട സമയത്ത്‌ വീട്ടിലുണ്ടായിരുന്നത്‌. തീ കണ്ടയുടന്‍ തന്നെ വീട്ടുകാര്‍ പുറത്തേക്ക്‌ ഓടിയതിനാല്‍ അപകടത്തില്‍ നിന്ന്‌ തലനാരിഴയ്‌ക്ക്‌ ഈ കുടുംബം രക്ഷപ്പെടുകയായിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!