തിരൂരില്‍ ബൈക്ക് അപകടത്തില്‍ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥി മരിച്ചു

തിരൂര്‍: തിരൂരില്‍ ബൈക്കപകടത്തില്‍ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥി മരണപ്പെട്ടു. സുഹൃത്തിനെ ഗുരുതരപരിക്കുകളോടെ കോട്ടക്കലിലെ സ്വാകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണൂര്‍ മമ്പറം സി കെ രമേശന്റെ മകന്‍ സി.കെ അതുല്‍ രാജാ(25)ണ് മരണപ്പെട്ടത്. സുഹൃത്ത് കൊയ്‌ലാണ്ടി സ്വദേശി വിഷ്ണുവിനെയാണ് ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

ഇന്ന് പുലര്‍ച്ചെ മൂന്നരമണിയോടെ പെരന്തല്ലൂര്‍ അങ്ങാടിക്ക് സമീപം വെച്ചാണ് അപകടം സംഭവിച്ചത്. അങ്കമാലിയിലെ കോളേജിലേക്ക് പോകുന്ന വഴി ഇവര്‍ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം സംഭവിച്ചത്.

തിരൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Share news
error: Content is protected !!
Scroll to Top