നാളെ നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ നാളെ നടത്താനിരുന്ന പണിമുടക്ക് പിന്‍വലിച്ചു. ഗതാഗതമന്ത്രി എ കെ ശശീന്ദ്രനുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം.

ഫെബ്രുവരി ഇരുപതിന് മുമ്പായി സര്‍ക്കാര്‍ പരിഹാരം കണ്ടില്ലെങ്കില്‍ 21 മുതല്‍ അനിശ്ചിത കാല സമരം ആരംഭിക്കുമെന്ന് സ്വകാര്യ ബസുടമകള്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് കൂട്ടുന്ന കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ച ആവശ്യമാണെന്ന മന്ത്രിയുടെ അഭ്യര്‍ത്ഥനയെ മാനിച്ചാണ് പണിമുടക്ക് മാറ്റിവെക്കുന്നതെന്ന് ബസുടമകള്‍ വ്യക്തമാക്കി.

വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് ഒരു രൂപയില്‍ നിന്ന് അഞ്ച് രൂപയായി വര്‍ധിപ്പിക്കുക, മിനിമം ബസ് ചാര്‍ജ് 10 രൂപയാക്കുക, സ്വാശ്രയ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സെഷന്‍ അനുവദിക്കില്ല തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബസ് ഉടമകള്‍ സമരം പ്രഖ്യാപിച്ചിരുന്നത്.

Share news
error: Content is protected !!
Scroll to Top