തിരൂരില്‍ ഓട്ടോഡ്രൈവറെ കുത്തിക്കൊന്നു

തിരൂര്‍: തിരൂരിനടുത്ത് പറവണ്ണയില്‍ ഓട്ടോറിക്ഷ ഡ്രൈവറെ കുത്തിക്കൊലപ്പെടുത്തി. പറവണ്ണ പുത്തങ്ങാടി കളരിക്കല്‍ കുഞ്ഞിമുഹമ്മദിന്റെ മകന്‍ മുഹമ്മദ് യാസീന്‍(40) ആണ് മരിച്ചത്. സംഭവത്തില്‍ പ്രതിയായ പറവണ്ണ സ്വദേശി പള്ളത്ത് ആദമിനെ പോലീസ് തിരയുന്നു

ഇന്ന് രാത്രി ഏഴുമണിയോടെയാണ് സംഭവം നടന്നത്. പറവണ്ണ അങ്ങാടിയില്‍ സ്റ്റാന്റില്‍ ഓട്ടോയിലിരിക്കുകയായിരുന്ന യസീനെ ആദം ട്രിപ്പ് പോകാന്‍ വിളിക്കുകയായിരുന്നു. ചില സ്വഭാവദൂഷ്യങ്ങളുള്ള ആദമിന്റെ ട്രിപ്പ് പോകാന്‍ യാസിന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നുണ്ടായ വാക്ക് തര്‍ക്കത്തിനിടെ ആദം കത്തിയെടുത്ത് കുത്തുകയായിരുന്നു. കുത്തേറ്റ് ഗുരുതരപരിക്കേറ്റ യാസിനെ നാട്ടുകാര്‍ കോട്ടക്കലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്ങിലും ജീവന്‍ രക്ഷിക്കാനായില്ല. ഇതിനിടെ ആദം ഓട്ടോറിക്ഷ അടിച്ചുതകര്‍ക്കുകയും ചെയ്തു. ഇതിനിടെ ആദമിന് തന്നെ പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

തുടര്‍ന്ന ഇയാള്‍ ഇവിടെ നിന്നും രക്ഷപ്പെട്ടു. ഇയാള്‍ നേരത്തെയും നിരവധി അടിപിടികേസുകളില്‍ പ്രതിയാണ്.

പോലീസ് പ്രതിക്കുവേണ്ടി അന്വേഷണം ഊര്‍ജ്ജിതമാക്കി

മരിച്ച യാസിന് ഭാര്യയും നാല് മക്കളുമുണ്ട്‌

Related Articles