തിരൂരില്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

തിരൂര്‍: വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ ബൈക്കിടിച്ച് ഗുരുതരമായി പരുക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തലക്കടത്തൂര്‍ ചോലപ്പുറം സ്വദേശികളും പരേതരുമായ കുറ്റിപ്പുലാന്‍ അബൂബക്കറിന്റെയും ഫാത്തിമക്കുട്ടിയുടെയും മകനായ അഷ്‌റഫ് എന്ന ആപ്‌നു (39) ആണ് മരിച്ചത്.

കഴിഞ്ഞ ചൊവ്വാഴ്ച  ക്ലാരി മൂച്ചിക്കല്‍ വച്ച് ബൈക്കിടിച്ചാണ് ഗുരുതരമായി പരുക്കേറ്റത്. വൈകീട്ട് 7.30ഓടെയായിരുന്നു അപകടം. വിദേശത്ത് സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായ അഷ്‌റഫ് അടുത്ത മാസം അഞ്ചിന് മടങ്ങാനിരിക്കെയായിരുന്നു മരണം.

ഭാര്യ: ജുബൈരിയ.മക്കള്‍: മുഹമ്മദ് അനസ്,മുഹമ്മദ് സഹല്‍, മുഹമ്മദ് ജവാദ്, സഹോദരങ്ങള്‍: സുഹറ, അഹമ്മദ് കുട്ടി എന്ന ബാപ്പു, ഖമറുന്നീസ, സുലൈഖ, ബിസ് രിയ.