കെ സുരേന്ദ്രന് കര്‍ശന ഉപാധികളോടെ ജാമ്യം;പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുത്

കൊച്ചി:ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുത്, ശബരിമലയില്‍ പോവാനാവില്ല, സമാന കുറ്റകൃത്യങ്ങളില്‍ പങ്കാളിയാകുന്നത്, 2 ലക്ഷത്തിന് ബോണ്ട് കെട്ടിവയ്ക്കണം, പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്യണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

ചിത്തിര ആട്ടവിശേഷ സമയത്ത് 53 കാരിയെ സന്നിധാനത്ത് തടഞ്ഞ് കേസിലാണ് സുരേന്ദ്രന് ജാമ്യം ലഭിച്ചിരിക്കുന്നത്.23 ദിവസത്തെ ജയില്‍വാസത്തിനു ശേഷമാണ് സുരേന്ദ്രന് ജാമ്യം ലഭിച്ചിരിക്കുന്നത്.

നരഹത്യാ ശ്രമം, ഗൂഢാലോചന കേസ് എന്നിവയായിരുന്നു സുരേന്ദ്രനെതിരെ ചുമത്തിയിരുന്നത്

Related Articles