തൃശൂരില്‍ ഇന്‍വര്‍ട്ടര്‍ പൊട്ടിത്തെറിച്ച് രണ്ടു കുട്ടികള്‍ മരിച്ചു

തൃശ്ശൂര്‍: വീട്ടിനുള്ളിലെ ഇന്‍വര്‍ട്ടര്‍ പൊട്ടിത്തെറിച്ച് രണ്ടു കുട്ടികള്‍ മരിച്ചു. തൃശ്ശൂര്‍ മലാക്കയിലാണ് സംഭവം നടന്നത്. ആച്ചക്കോട്ടില്‍ ഡാന്‍ഡേഴ്‌സ് ജോയുടെ മക്കളായ ഡാന്‍ഫിലീസ് (10), സലസ്മിയ(ഒന്നര) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പൊള്ളലേറ്റ ഡാന്‍ഡേഴ്‌സ് ജോ( 46), ഭാര്യ ബിന്ദു (36), മൂത്തമകള്‍ സല്‍സ് നിയ (12) എന്നിവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വ്യാഴാഴ്ച രാത്രി പത്തേമുക്കാലോാടെയാണ് വീട്ടിലെ കിടപ്പുമുറിയിലെ ഇന്‍വെര്‍ട്ടര്‍ പൊട്ടിത്തെറിച്ച് അപകടമുണ്ടായത്. പൊട്ടിത്തെറിയില്‍ വീട് പൂര്‍ണമായും കത്തിനശിച്ചു.

Related Articles