തിരൂരില്‍ മാനസിക വൈകല്യമുള്ള വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച നാലുപേര്‍ അറസ്റ്റില്‍

തിരൂര്‍: മാനസിക വൈകല്യമുള്ള വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചെന്ന പാരാതിയില്‍ നാലുപേര്‍ അറസ്റ്റില്‍. തിരൂര്‍ പടിഞ്ഞാറേക്കര സ്വദേശികളായ കൊല്ലറമ്പില്‍ സിന്തില്‍ കുമാര്‍(37), പുള്ളിക്കല്‍ മണികണ്ഠന്‍(45), കരിയന്‍തുരുത്ത് ബാഹുലേയന്‍(49), മുല്ലപ്പള്ളി നാരായണന്‍(74) എന്നിവരെ തിരൂര്‍ പോലീസാണ് അറസ്റ്റ് ചെയ്തത്.

കുട്ടിയെ പടിഞ്ഞാറേക്കരയിലെ പല സ്ഥലങ്ങളിലും വെച്ച് പീഡിനത്തിനിരയാക്കിയതായാണ് വിവരം.

ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്.

Related Articles