കുഴിയില്‍ വീണ കടുവയെ മയക്കുവെടിവെച്ച് പിടികൂടി

HIGHLIGHTS : Tiger caught in a pit, drugged and shot

cite

ഇടുക്കി: കുഴിയില്‍ വീണ കടുവയെ മയക്കുവെടിവെച്ച് പിടികൂടി.കുഴിയില്‍ കടുവയോടൊപ്പമുണ്ടായിരുന്ന നായയെയും മയക്കുവെടിവെച്ച് പുറത്തെത്തിച്ചു.

ഇടുക്കി ചെല്ലാര്‍കോവില്‍ മെട്ട് ഏലത്തോട്ടത്തിലെ കുഴിയില്‍ വീണ കടുവയെയാണ് ഏറെനേരം നീണ്ടുനിന്ന ശ്രമത്തിനൊടുവില്‍ മയക്കുവെടിവെച്ച് പിടികൂടിയത്.

കൂട്ടില്‍ കയറ്റിയ കടുവയെ പെരിയാര്‍ കടുവാ സങ്കേതത്തിലെ പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റി. പരിശോധനകള്‍ക്ക് ശേഷം പെരിയാര്‍ കടുവാ സങ്കേതത്തില്‍ കടുവയെ തുറന്നുവിടും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!