ദുബൈയില്‍ 18 സ്ഥലങ്ങളില്‍ കൂടി ടിക്കറ്റില്ലാതെ പെയ്ഡ് പാര്‍ക്കിങ് സംവിധാനം

HIGHLIGHTS : Ticketless paid parking system in 18 more locations in Dubai

malabarinews

ദുബൈ : ടിക്കറ്റില്ലാതെ പെയ്ഡ് പാര്‍ക്കിങ് എളുപ്പത്തില്‍ സാധ്യമാകുന്ന സംവിധാനം ദുബൈയില്‍ 18 സ്ഥലങ്ങളില്‍ കൂടി വരുന്നു. ദുബൈ ആസ്ഥാനമായ സ്മാര്‍ട്ട് പാര്‍ക്കിങ് കമ്പനി ‘പാര്‍കോണി കാ’ണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

sameeksha

യു.എ.ഇയില്‍ വിവിധ സ്ഥലങ്ങളില്‍ സ്മാര്‍ട് പാര്‍ക്കിങ് സം വിധാനം സജ്ജീകരിക്കുന്ന കമ്പനിയാണിത്. ദുബൈ ഹാര്‍ബര്‍, ദുബൈ ഫ്യൂചര്‍ മ്യൂസിയം, ഗ്ലോബ ല്‍ വില്ലേജ്, സോഫിടെല്‍ ഡൗണ്‍ടൗണ്‍, ക്രസന്റ്പാര്‍ക്ക്, സെന്‍ട്രല്‍ പാര്‍ക്ക് എന്നിവിടങ്ങളില്‍ ക മ്പനി നിലവില്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

എമിറേറ്റിലെ ടോള്‍ഗേറ്റ് സംവിധാനം നിയ ന്ത്രിക്കുന്ന ‘സാലികു’മായുള്ള പങ്കാളിത്തത്തിലാണ് കൂടുതല്‍ സ്ഥലങ്ങളില്‍ സംവിധാനം ഏര്‍പ്പെ ടുത്തുന്നത്. പുതിയ സ്ഥലങ്ങളില്‍ അടുത്തയാഴ്ച മുതല്‍ സംവിധാനം നിലവില്‍വരും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!