തുഷാരഗിരിയില്‍ ഒഴുക്കില്‍പ്പെട്ട് യുവാവ് മരിച്ചു

thusharagiri copyകോടഞ്ചേരി: തുഷാരഗിരിയില്‍ ഒഴുക്കില്‍പ്പെട്ട് യുവാവ് മരിച്ചു. കൊയിലാണ്ടി ചെങ്ങോട്ട്ക്കാവ് ഗ്രാമപഞ്ചായത്ത് ആറാംവാര്‍ഡ് മെമ്പര്‍ ടി എം ഗോപിയുടെ മകന്‍ ജിപില്‍(26) ആണ് മരിച്ചത്.

തിങ്കളാഴ്ച പകല്‍ രണ്ടോെടയായിരുന്നു അപകടം. സുഹൃത്തുക്കളായ പ്രമോദ്, അജേഷ്, സുബീഷ് എന്നിവരോടൊപ്പം തുഷാരഗിരി കാണാനെത്തിയതായിരുന്നു ജിപില്‍. തൂക്കു പാലത്തിന് സമീപത്തായി കുളിക്കാനിറങ്ങിയ ജിപില്‍ കാല്‍വഴുതി ഒഴുക്കില്‍പ്പെടുകയായിരുന്നു.

തുഷാരഗിരിയില്‍ പുതുതായി നിര്‍മ്മിക്കുന്ന പാലത്തിന്റെ സമീപത്തുനിന്നാണ് നാട്ടുകാര്‍ ജിപിലിന്റെ മൃതദേഹം കണ്ടെടുത്തത്. കോടഞ്ചേരി പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയതിന് ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ട് പോയി. അമ്മ ജാനകി സഹോദരങ്ങള്‍: അഭയ് നന്ദു, തിര്‍ത്ഥ.

Share news
error: Content is protected !!
Scroll to Top