ട്രെയിനിന് കല്ലെറിഞ്ഞ മൂന്ന് പേരെ റെയില്‍വേ പോലീസ് പിടികൂടി

കണ്ണൂര്‍; ട്രെയിനിന് നേരെ കല്ലെറിഞ്ഞ മൂന്നുപേരെ റെയില്‍വേ പോലീസ് പിടികൂടി. രാജസ്ഥാന്‍ സ്വദേശികളായ ലഖാന്‍ സിങ്ക് മീണ, പവന്‍ മീണ, മുബാറക് ഖാന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

കണ്ണൂര്‍ യാര്‍ഡിലാണ് സംഭവം നടന്നത്. ബോഗികളുടെ ഷണ്ടിങ് നടക്കുന്നതിനിടെ ട്രാക്കില്‍ നിന്നും മാറിനില്‍ക്കാന്‍ റെയില്‍ വേ ജീവനക്കാര്‍ ഇവരോട് പറഞ്ഞു. ഇതില്‍ പ്രകോപിതരായ ഇവര്‍ ഉദ്യോഗസ്ഥര്‍ക്ക് നേരേയും, ട്രെയിനിന് നേരേയും കല്ലെറിയുകയായിരുന്നു. ഉദ്യോഗസ്ഥര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് റെയില്‍വേ പോലീസ് സ്ഥലത്തെത്തുമ്പോളേക്കും പ്രതികള്‍ ഓടി രക്ഷപ്പെട്ടു.

തുടര്‍ന്ന് റെയില്‍വേ പോലീസ് നടത്തിയ തിരിച്ചിലിലാണ് ഇവരെ പിടികൂടിയത്.

Share news
error: Content is protected !!
Scroll to Top