കൂഴങ്കള്‍; ഇന്ത്യയുടെ ഓസ്‌കാര്‍ ചിത്രം

ഇന്ത്യയില്‍ നിന്നുള്ള ഓസ്‌കാര്‍ എന്‍ട്രി നേടി വിനോദ് രാജ് സംവിധാനം ചെയ്ത തമിഴ് ചിത്രമായ കൂഴങ്കള്‍. മദ്യത്തിനടിമയായ ഭര്‍ത്താവില്‍ നിന്ന് വര്‍ഷങ്ങളായി ഏല്‍ക്കേണ്ടിവന്ന ക്രൂരപീഡനങ്ങള്‍ക്കൊടുവില്‍ ഭാര്യയെ രക്ഷപ്പെട്ടോടുകയും, ഭാര്യയെ കണ്ടെത്താന്‍ ഭര്‍ത്താവും മകനും പുറപ്പെടുന്നതുമാണ് ചിത്രത്തിന്റെ കഥ.

നവാഗതനായ ചെല്ലപ്പാണ്ടി, കറുത്തഡൈയാന്‍ എന്നിവര്‍ ചേര്‍ന്നഭിനയിച്ച ചിത്രം നിര്‍മിച്ചിരിക്കുന്നത് വിഗ്‌നേഷ് ശിവനും നയന്‍താരയും ചേര്‍ന്നാണ്. 50-ാം റോട്ടര്‍ഡാം ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രത്തിനുള്ള ടൈഗര്‍ പുരസ്‌കാരം ലഭിച്ച സിനിമയാണ് കൂഴങ്ങള്‍.

ഇന്ത്യയില്‍ നിന്ന് 14 ചിത്രങ്ങളാണ് ഓസ്‌കാര്‍ എന്‍ട്രി നേടിയത്. മലയാളത്തില്‍ നിന്ന് നായാട്ട്, തമിഴ് ചിത്രമായ മണ്ഡേല, ഷൂജിത് സര്‍ക്കാരിന്റെ സര്‍ദാര്‍ ഉദ്ദം, വിദ്യാബാലന്‍ കേന്ദ്ര കഥാപാത്രത്തിലെത്തിയ ഷേര്‍ണി, ഫര്‍ഹാന്‍ അക്തറിന്റെ തൂഫാന്‍, ക്യാപ്റ്റന്‍ വിക്രം ബത്രയുടെ ജിവിതകഥയെ ആസ്പദമാക്കി ചിത്രീകരിച്ച ഷേര്‍ഷ , മറാത്തി ചിത്രമായ ഗോദാവരി എന്നിവയാണ് ഓസ്‌കാര്‍ എന്‍ട്രി നേടിയത്.

Share news
error: Content is protected !!
Scroll to Top