HIGHLIGHTS : Three young women drowned in a resort swimming pool in Mangaluru
മംഗളൂരു: സ്വകാര്യ ബീച്ച് റിസോര്‍ട്ടിലെ നീന്തല്‍ കുളത്തില്‍ മൂന്ന് യുവതികള്‍ മുങ്ങി മരിച്ചു. മൈസൂര്‍ സ്വദേശികളായ എം ഡി നിഷിത(21),എസ് പാര്‍വതി(20),എന്‍ കീര്‍ത്തന(21) എന്നിവരാണ് മരിച്ചത്.
ഇന്ന് രാവിലെ പത്തരമണിയോടെയാണ് സംഭവം. കുളത്തില്‍ ഇറങ്ങിയ യുവതികള്‍ അപകടത്തില്‍പ്പെടുകയായിരുന്നു. കുളത്തില്‍ കുളിക്കാനിറങ്ങിയ ഒരാള്‍ ആദ്യം അപകടത്തില്‍പ്പെടുകയായിരുന്നു. ഇവരെ രക്ഷിക്കാന്‍ ഇറങ്ങിയപ്പോഴാണ് മറ്റ് രണ്ടുപേരും അപകടത്തില്‍പ്പെട്ടത്. നീന്തല്‍ കുളത്തിന്റെ ഒരുവശം ആറടി താഴ്ചയുണ്ടായിരുന്നു. ഇന്നലെ രാവിലെയാണ് വിദ്യാര്‍ത്ഥികളായ ഇവര്‍ ഇവിടെ മുറിയെടുത്തത്.
സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.