HIGHLIGHTS : Actress Kasthuri remanded
നടി കസ്തൂരിയെ റിമാന്‍ഡ് ചെയ്തു. തെലുങ്ക് അധിക്ഷേപ പ്രസംഗം നടയ കേസിലാണ് നടപടി. എഗ്മൂര്‍ കോടതിയില്‍ ഹാജരാക്കിയ കസ്തൂരിയെ നവംബര്‍ 29 വരെയാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്.
കച്ചിബൗളിയില്‍ ഒരു സിനിമാ നിര്‍മ്മാതാവിന്റെ വീട്ടില്‍ നിന്നാണ് കസ്തൂരിയെ അറസ്റ്റ് ചെയ്തത്. നടിയുടെ അറസ്റ്റിനെതിരെ നേരത്തെ ബ്രാഹ്‌മണ സഭ രംഗത്തെത്തിയിരുന്നു.നടിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞദിവസം മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് തള്ളിയിരുന്നു.
300 വര്‍ഷം മുന്‍പ് തമിഴ് രാജാക്കന്‍മാരുടെ അന്തഃപുരങ്ങളില്‍ പരിചാരകരായി വന്ന തെലുങ്കര്‍ തങ്ങളാണ് തമിഴരെന്ന് അവകാശപ്പെടുന്നു എന്നായിരുന്നു നടി കസ്തൂരിയുടെ പ്രസംഗം.
നടിയുടെ ഈ പരാമര്‍ശത്തിനെതിരെ ആന്ധ്രയിലും തെലങ്കാനയിലും വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഹിന്ദു മക്കള്‍ കക്ഷി എഗ്മൂറില്‍ നടത്തിയ പ്രകടനത്തിലെ വിവാദ പരാമര്‍ശത്തിന്റെ പേരില്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിനു പിന്നാലെ സംസ്ഥാനത്തിന്റെ ഇതര ഭാഗങ്ങളിലും നടിക്കെതിരെ കേസെടുത്തിരുന്നു.