അമേരിക്കയില്‍ മൂന്ന്‌ മുസ്ലിം വിദ്യാര്‍ത്ഥികളെ വെടിവെച്ച്‌ കൊലപ്പെടുത്തി

Untitled-1 copyന്യൂയോര്‍ക്ക്: അമേരിക്കയില്‍ മൂന്ന് മുസ്ലിം വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു. മൂന്ന് വിദ്യാര്‍ഥികളെയാണ് അക്രമി വെടിവെച്ച് കൊലപ്പെടുത്തിയത്. രണ്ട് പെണ്‍കുട്ടികളും ഒരാണ്‍കുട്ടിയുമാണ് അക്രമിയുടെ തോക്കിന് ഇരയായത്. അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 46കാരനായ ക്രെയ്ഗ് സ്റ്റീഫന്‍ ഹിക്ക്‌സിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

നോര്‍ത്ത് കരോളിനാ യൂണിവേഴ്‌സിറ്റിയിലാണ് ദാരുണ സംഭവം നടന്നത്. 23 കാരനായ ദിയ ഷാദ്ദി ബറാക്കാത്തും ഭാര്യ 21 കാരി യൂസൊര്‍ മുഹമ്മദും സഹോദരി റാസന്‍ മൊഹമ്മദ് അബൂ സലിഹ (19) യുമാണ് കൊല്ലപ്പെട്ടത്. അക്രമിയുടെ വെടിയേറ്റ വിദ്യാര്‍ഥികള്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഇവരെ വെടിവെച്ച ക്രെയ്ഗ് സ്റ്റീഫന്‍ ഹിക്ക്‌സിനെ ദര്‍ഹം കൌണ്ടി ജയിലില്‍ അടച്ചതായി പൊലീസ് അറിയിച്ചു.

ആക്രമണത്തിന് പിന്നില്‍എന്താണ് കാരണമെന്ന് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. സംഭവത്തെക്കുറിച്ച് പിന്നീട് പ്രതികരിക്കാമെന്നാണ് പൊലീസ് പറയുന്നത്. അക്രമിയെ ചോദ്യം ചെയ്യുന്നത് പുരോഗമിക്കുകയാണെന്നും ആക്രമണത്തിനു പിന്നിലെ കാരണം വ്യക്തമല്ലെന്നും പൊലീസ് പറഞ്ഞു.

അമേരിക്കയില്‍ വര്‍ധിച്ചു വരുന്ന ഇസ്‌ലാം വിരുദ്ധതയുടെ ഭാഗമായാണ് അക്രമണമെന്നാണ് സൂചന.ഇതിനിടെ സംഭവം മറച്ചുവെച്ചുവെക്കാന്‍ അമേരിക്ക അടക്കമുള്ള പാശ്ചാത്യരാജ്യങ്ങളിലെ മാധ്യമങ്ങള്‍ ശ്രമിക്കുന്നതിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാകുകയാണ്.

Share news
error: Content is protected !!
Scroll to Top