മോഷണം: ജോലിക്കാരിയും കാമുകനും പിടിയില്‍

images (2)കഴക്കൂട്ടം: തിരുവനന്തപുരത്ത് ജോലിക്കുനിന്ന വീട്ടില്‍ നിന്നും 11 പവന്റെ സ്വര്‍ണാഭരണം മോഷ്ടിച്ച കേസിലെ കുറ്റക്കാര്‍ പിടിയിലായി. വീട്ടുജോലിക്കാരിയും കാമുകനുമാണ് പോലീസ് പിടിയിലായത്. തിരുമല കുന്തപ്പുഴ കൊവൂളം പുന്നയ്ക്കാമുകളില്‍ മോളി (33) ഇവരുടെ കാമുകനും ലോറി ഡ്രൈവറുമായ സുനില്‍(42) എന്നിവരെയാണ് പോലീസ് പിടിച്ചത്.

ചേങ്കോട്ടുകോണം സ്വദേശി ഡോക്ടര്‍ അലന്റെ പരാതിയെത്തുടര്‍ന്ന് നടന്ന അന്വേഷണത്തിനുശേഷമാണ് പ്രതികളെ പിടികൂടിയത്. ലോറി ഡ്രൈവറായ സുനിലാണ് വീട്ടുജോലിക്കാരിയെ ഡോക്ടര്‍ക്ക് ഏര്‍പ്പാടാക്കി നല്‍കിയത്. ഒന്നരമാസത്തോളമായി സ്ത്രീ ഡോക്ടറുടെ വീട്ടില്‍ ജോലി ചെയ്തുവരികയാണ്. കഴിഞ്ഞദിവസം വീട്ടില്‍ ആരുമില്ലാത്ത സമയത്ത് അലമാരയില്‍ സൂക്ഷിച്ചിരുന്ന 8 പവന്റെ സ്വര്‍ണമാലയും മൂന്നു പവന്റെ വളയും കവര്‍ന്നശേഷം ജോലിക്കാരി മുങ്ങുകയായിരുന്നെന്ന് ഡോക്ടര്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

ഇതോടെ പോലീസ്, ഡ്രൈവറായ സുനിലിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സുനിലിനെ ചോദ്യം ചെയ്തതില്‍ നിന്നുമാണ് മോളിയുടെ വീടു കണ്ടുപിടിച്ചതും അവരെ അറസ്റ്റ് ചെയ്തതും. മോഷ്ടിച്ച സ്വര്‍ണത്തില്‍നിന്നും മാല ചാലയില്‍ വിറ്റെന്നും ഇതില്‍ നിന്നും 1,40,000 രൂപ സുനിലിന് നല്‍കിയെന്നും മോളി പോലീസിന് മൊഴി നല്‍കി. വള സ്വകാര്യ സ്ഥാപനത്തില്‍ പണയം വെക്കുകയും ചെയ്തു.

എന്നാല്‍ മോളിയുടെ മോഷണത്തില്‍ തനിക്ക് പങ്കില്ലെന്നും പണം കൈപ്പറ്റിയില്ലെന്നുമാണ് സുനിലിന്റെ മൊഴി. മോളിയുമായി അടുത്തിടെ ഇയാള്‍ തെറ്റിപ്പിരിഞ്ഞതായും സുനില്‍ പറയുന്നു. രണ്ടുകുട്ടികളുടെ മാതാവായ മോളി അയല്‍വാസിയായ സുനിലുമായി ഏറെക്കാലമായി അടുപ്പത്തിലായിരുന്നു. അടുപ്പം മുതലെടുത്താണ് ഡോക്ടറുടെ വീട്ടില്‍ ജോലിക്കുകയറിയത്. തൊണ്ടുമുതല്‍ കണ്ടെടുക്കാനായി പോലീസ് യുവതിയെ തെളിവെടുപ്പിനെത്തിക്കും.

Share news
error: Content is protected !!
Scroll to Top