കൊച്ചി:നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം മാലിന്യക്കുഴിയില്‍ വീണ് വയസുകാരന് ദാരുണാന്ത്യം.രാജസ്ഥാന്‍ സ്വദേശിനിയായ റിതാന്‍ ജൈജുവാണ് മരിച്ചത്. കുട്ടിയെ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
വിമാനത്താവളത്തിന്റെ സമീപത്തെ ഡൊമസ്റ്റിക് ടെര്‍മിനലിന് മുന്‍വശത്തുവെച്ച് ഉച്ചയോടെയാണ് സംഭവം.
വിമാനത്താവളത്തില്‍ നിന്ന് പുറത്തേയ്ക്കിറങ്ങിയ കുടുംബം ചായ കുടിക്കുന്നതിനായി ഒരു കടയില്‍ കയറി. ഇതിനിടെ റിഥാനും മൂത്ത സഹോദനും കടയുടെ മുന്‍വശത്തായി ഉള്ള പൂന്തോട്ടത്തില്‍ ഓടിക്കളിക്കുന്നതിനിടെ കുട്ടി മാലിന്യക്കുഴിയിലേക്ക് വീഴുകയായിരുന്നു വെന്നാണ് വിവരം. പൂന്തോട്ടത്തിന് നടുവിലായി ഉണ്ടായിരുന്ന കുഴിയിലേക്ക് കുട്ടി വീണത് പെട്ടെന്ന് ആരുടേയും ശ്രദ്ധയില്‍പ്പെട്ടില്ല. തുടര്‍ന്ന് നടന്ന പരിശോധനയിലാണ് കുട്ടി മാലിന്യകുഴിയില്‍ വീണ നിലയില്‍ കണ്ടെത്തിയത്. കുഴിയില്‍ വലിയ അളവില്‍ മാലിന്യമുണ്ടായിരുന്നതായാണ് വിവരം.




