മുലപ്പാൽ ശ്വാസകോശത്തിൽ കയറി മൂന്നു മാസം പ്രായമുള്ള കുട്ടി മരിച്ചു

പ്രതീകാത്മക ചിത്രം

തിരൂരങ്ങാടി: മുലപ്പാൽ ശ്വാസകോശത്തിൽ കയറി മൂന്നു മാസം പ്രായമുള്ള കുട്ടി മരിച്ചു. എ ആർ നഗർ കക്കാടംപുറം കെഎം സുഹൈർ ഷാബിയ ദമ്പതികളുടെ മകൻ ദഖ്‌വാൻ ആണ് മരിച്ചത്.

തിങ്കളാഴ്ച രാത്രി പാൽ കൊടുത്തു ഉറക്കിയതായിരുന്നു. രാവിലെ അനക്കമില്ലാത്തതിനെ തുടർന്ന് ആശുപത്രിയിൽ കൊണ്ടുപോയപ്പോൾ മരിച്ചിരുന്നു.

മയ്യിത്ത് ഇന്ന് ഊക്കത്ത് പള്ളി മസ്ജിദിൽ കബറടക്കും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top