കോഴിക്കോട് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് അപകടം; മൂന്ന് എംബിബിഎസ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

കോഴിക്കോട്: വാഹനാപകടത്തില്‍ മൂന്ന് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ചു. കോഴിക്കോട് കൊയിലാണ്ടി കുറവങ്ങാട് വെച്ചാണ് അപകടം. ഇലക്ട്രിക് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റില്‍ ഇടിച്ചാണ് അപകടമുണ്ടായത്.

പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു അപകടം. കൊല്ലം സ്വദേശി നന്ദകിഷോര്‍, കായംകുളം സ്വദേശി അഭിയാന്‍, പാലക്കാട് സ്വദേശി അഭിനവ് എന്നിവരാണ് മരിച്ചത്. മൂന്നുപേരും മലബാര്‍ മെഡിക്കല്‍ കോളജിലെ എംബിബിഎസ് വിദ്യാര്‍ത്ഥികളാണ്.

ഇവര്‍ സഞ്ചരിച്ച ഇലക്ട്രിക് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് പോസ്റ്റില്‍ ഇടിച്ച് ഓടയിലേക്ക് മറിയുകയായിരുന്നു.മൂന്നുപേരും സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചതായാണ് വിവരം. അപകടം കണ്ട യാത്രക്കാരാണ് വിവരം പൊലീസിനെ അറിയിച്ചത്. പോലീസും നാട്ടുകാരും ചേര്‍ന്ന് അപകടത്തില്‍ പെട്ടവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Share news
error: Content is protected !!
Scroll to Top