
താനൂർ: പുത്തൻ തെരുവിൽ വാഹനാപകടത്തിൽ മൂന്ന് പേർക്ക് പരിക്ക്.സ്കൂട്ടറിൽ ഇടിച്ച് നിയന്ത്രണം വിട്ട കാർ നിർത്തിയിട്ട ഓട്ടോയിലും ഇടിച്ചാണ് അപകടം സംഭവിച്ചത്.
സ്കൂട്ടർ യാത്രക്കാരായ താനൂർ കാരാട് സ്വദേശികളായ രണ്ട് സ്ത്രീകൾക്കും ഒരു കുട്ടിക്കും ആണ് പരിക്കേറ്റത്. രാത്രി 11മണിയോടെ ആണ് അപകടം. പരിക്കേറ്റ മൂന്ന് പേരേയും താനൂർ മൂലക്കൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് വിദഗ്ധ ചികിത്സക്കായി കോട്ടക്കൽ ആശുപത്രിയിലേക്കു മാറ്റുകയും ചെയ്തു.
ചാവക്കാട് സ്വദേശികൾ സഞ്ചരിച്ച കാറാണ് പുത്തൻതരുവിൽ വെച്ച് സ്കൂട്ടറിൽ ഇടിച്ച് നിയന്ത്രണം വിട്ട് താനൂർ നടക്കാവ് സ്വദേശിയുടെ ഓട്ടോയിൽ ഇടിച്ചത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




