മഞ്ചേരിയില്‍ 2 പെണ്‍കുട്ടികള്‍ മുങ്ങി മരിച്ചു; ഒരുകുട്ടിക്കായ് തിരച്ചില്‍ തുടരുന്നു

മലപ്പുറം: മഞ്ചേരി പന്തല്ലൂര്‍ മില്ലിന്‍പടിയില്‍ മൂന്ന് കുട്ടികള്‍ ഒഴുക്കില്‍പ്പെട്ടു. ഇതില്‍ 2 പെണ്‍ കുട്ടികള്‍ മരിച്ചു. ഒരാള്‍ക്ക് വേണ്ടി ഫയര്‍ഫോഴ്‌സും നാട്ടുകാരും സംയുക്തമായി തിരച്ചില്‍ തുടരുകയാണ്.
സോഹദരങ്ങളുടെ മക്കളാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം സംഭവിച്ചത്.

പന്തല്ലൂര്‍ കൊണ്ടോട്ടി വീട്ടില്‍ ഹുസൈന്റെ മകള്‍ ഫാത്തിമ ഇസ്‌റത്ത്(19), അബ്ദുറഹ്മാന്റെ മകള്‍ ഫാത്തിമ ഫിദ(13) എന്നിവരാണ് മരിച്ചത്.

കുട്ടികളുടെ മൃതദേഹം മഞ്ചേരി മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

 

Share news
error: Content is protected !!
Scroll to Top