
മലപ്പുറം: പെരിയമ്പലത്ത് വീട്ടമ്മയുടെ തലക്കടിച്ച് മൂന്നര പവന്‍ സ്വര്‍ണാഭരണം കവര്‍ന്നു. അണ്ടത്തോട് പെരിയമ്പലം അമ്പലത്തിന് പരിസരത്താണ് ഇതര സംസ്ഥാനക്കാരിയെന്ന് തോന്നിക്കുന്ന സ്ത്രീ വീട്ടമ്മയുടെ തലക്കടിച്ച് മൂന്നര പവന്റെ സ്വര്‍ണമാല കവര്‍ന്നത്.
തലക്ക് പരിക്കുപറ്റിയ വീട്ടമ്മയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവമറിഞ്ഞ് വടക്കേകാട് പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



