Section

malabari-logo-mobile

ഭൂമിയിടപാട് കേസില്‍ കര്‍ദിനാള്‍ ആലഞ്ചേരി വിചാരണ നേരിടണം;ഹൈക്കോടതി

HIGHLIGHTS : കൊച്ചി: സീറോ മലബാര്‍ സഭ ഭൂമിയിടപാടുമായി ബന്ധപ്പെട്ട സ്വകാര്യഅന്യായങ്ങളില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വിചാരണ നേരിടണമെന്ന് ഹൈക്കോടതി. ഏഴ് കേ...

കൊച്ചി: സീറോ മലബാര്‍ സഭ ഭൂമിയിടപാടുമായി ബന്ധപ്പെട്ട സ്വകാര്യഅന്യായങ്ങളില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വിചാരണ നേരിടണമെന്ന് ഹൈക്കോടതി. ഏഴ് കേസുകള്‍ റദ്ദ് ചെയ്യണം എന്നാവശ്യപ്പെട്ട് ആലഞ്ചേരി സമര്‍പ്പിച്ച ഹര്‍ജികള്‍ തള്ളിയാണ് ജസ്റ്റിസ് പി സോമരാജന്റെ ഉത്തരവ്. ജില്ലാ സെഷന്‍സ് കോടതിയും വിചാരണ നേരിടാന്‍ ഉത്തരവിട്ടിരുന്നു.

എറണാകുളം അങ്കമാലി അതിരൂപതയുടെ ഭാരത് മാതാ കോളേജിന് സമീപത്തുള്ള ഭൂമി വിറ്റ വകയില്‍ സഭയ്ക്ക് ലക്ഷങ്ങളുടെ നഷ്ടമുണ്ടായെന്നാണ് കേസ്. പെരുമ്പാവൂര്‍ സ്വദേശി ജോഷി വര്‍ഗീസായിരുന്നു കേസിലെ ഹര്‍ജിക്കാരന്‍.

sameeksha-malabarinews

ജോര്‍ജ് ആലഞ്ചേരിക്ക് പുറമെ അതിരൂപത മുന്‍ ഫിനാന്‍സ് ഓഫീസര്‍ ഫാ. ജോഷി പുതവ, ഭൂമി വില്‍പ്പനയിലെ ഇടനിലക്കാരനായിരുന്ന സാജു വര്‍ഗീസ് തുടങ്ങിയവരെല്ലാം വിചാരണ നേരിടണമെന്നാണ് ഹൈക്കോടതി ഉത്തരവ്.

രണ്ട് കീഴ്‌ക്കോടതികളും നേരത്തെ ഇത്തരത്തില്‍ സമാനമായ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!