മുഖ്യമന്ത്രി പിണറായി വിജയന് മാവോയിസ്റ്റുകളുടെ വധഭീഷണി

വടകര:  മുഖ്യമന്ത്രി പിണറായി വിജയന് നേരെ മാവോയിസ്റ്റുകളുടെ വധഭീഷണി.അട്ടപ്പാടി മഞ്ചക്കണ്ടിയില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ പാശ്ചാത്തലത്തിലാണ് ഭീഷണി. കോഴിക്കോട് വടകര പോലീസ് സ്‌റ്റേഷനിലേക്കാണ് ഭീഷണി സന്ദേശവും കത്തും വന്നിരിക്കുന്നത്.

മുഖ്യമന്ത്രിയെ വകവരുത്തുമെന്നും മഞ്ചക്കണ്ടിക്ക് പകരം ചോദിക്കുമെന്നുമാണ് കത്തില്‍ പറയുന്നത്. കത്തിനൊപ്പം മാവോയിസ്റ്റ് ലഘുലേഖയും അയച്ചിട്ടുണ്ട്. കബനീദളം ആക്ഷന്‍ കമ്മറ്റി വൈസ് പ്രസിഡന്റ് ബദര്‍ മൂസാമിന്റെ പേരിലാണ് കത്ത്. ഇന്ന് ഉച്ചയോടെയാണ് കത്ത് ലഭിച്ചത്.

മാവോയിസ്റ്റ് ഭീഷണിയുടെ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. നിലവിലെ സുരക്ഷാസംവിധാനങ്ങള്‍ക്ക് പുറമെ അധിക സുരക്ഷ ഏര്‍പ്പെടുത്തും.

Share news
error: Content is protected !!
Scroll to Top