മലപ്പുറം ജില്ലാ മുപ്പതാം കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പ് പരപ്പനങ്ങാടിയില്‍

പരപ്പനങ്ങാടി:മുപ്പതാമത് ജില്ലാ കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പ് നവംബര്‍ 23,24 തിയതികളിലായി പരപ്പനങ്ങാടി സൂപ്പിക്കുട്ടി നഹ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇന്ത്യന്‍ കളരിപ്പയറ്റ് അസോസിയേഷന്‍,ജില്ലാസ്‌പോര്‍ട്‌സ് കൗണ്‍സില്‍ എന്നിവയുടെ സഹകരണത്തോടെയാണ് ചാമ്പ്യന്‍ഷിപ്പ്.

രണ്ടിനങ്ങളിലായി നാനൂറിലേറെ മത്സരാര്‍ഥികള്‍
മാറ്റുരക്കും.തെക്കന്‍,വടക്കന്‍ സമ്പ്രദായങ്ങളിലാണ് മത്സരം.വനിതകളും മത്സരത്തിനുണ്ടാകും. 23 ന് പകല്‍ ഒമ്പതിന് മത്സരം ആരംഭിക്കും. സമാപന സമ്മേളനം പി.കെ.അബ്ദുറബ്ബ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. നഗരസഭാധ്യക്ഷ ജമീല ടീച്ചര്‍ അധ്യക്ഷത വഹിക്കും. സംസ്ഥാന പ്രസിഡന്റ് കൃഷ്ണദാസ് ഗുരുക്കള്‍ മുഖ്യപ്രഭാഷണം നടത്തും.സ്‌പോട്‌സ് കൗണ്‍സില്‍ പ്രതിനിധിയും ജില്ലാ സംസ്ഥാന ഭാരവാഹികളും പങ്കെടുക്കും. ഇതോടൊപ്പം കളരിപ്പയറ്റ് പ്രദര്‍ശനവും ഉണ്ടായിരിക്കും.

വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ സിക്രട്ടറി സുരേഷ് കുമാര്‍ ഗുരുക്കള്‍,കണ്‍വീനര്‍ സാബിര്‍ കല്ലന്‍,ഷിബുലാല്‍ ഗുരുക്കള്‍,ഖാലിദ് ഗുരുക്കള്‍,സര്‍ദാര്‍ ഗുരുക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share news
error: Content is protected !!
Scroll to Top