
കൊച്ചി: ഇ-മാലിന്യം ഇനി കാശാകും. വീടുകളില്‍നിന്ന് വിലനല്‍കി ശേഖരിക്കാന്‍ ഒരുങ്ങുകയാണ് ഹരിതകര്‍മസേനാംഗങ്ങള്‍. മാലിന്യത്തിന്റെ അളവനുസരിച്ചാണ് വീട്ടുകാര്‍ക്ക് പണം ലഭിക്കുക. തദ്ദേശവകുപ്പ് നേതൃത്വത്തിലുള്ള ഇ-മാലിന്യ ശേഖരണയജ്ഞത്തിനുള്ള ഒരുക്കം ജില്ലയില്‍ തുടങ്ങി.
ആദ്യഘട്ടത്തില്‍ കോര്‍പറേഷന്‍, മുനിസിപ്പാലിറ്റി പരിധിയിലെ വീടുകള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍നിന്നായിരിക്കും മാലിന്യമെടുക്കുക. ഇതിനുമുന്നോടിയായി ഇവിടങ്ങളിലെ ഉദ്യോഗസ്ഥയോഗം തിങ്കളാഴ്ച ചേരും. തുടര്‍ന്ന് ഹരിതകര്‍മസേനാംഗങ്ങള്‍ക്ക് പരിശീലനം നല്‍കും. പുനഃചംക്രമണത്തിന് (റീ സൈക്ലിങ്) യോഗ്യമായ ഇ–മാലിന്യത്തിനാണ് പണം ലഭിക്കുക. ശേഖരിക്കുന്ന മാലിന്യം ഹരിതകര്‍മസേന ക്ലീന്‍ കേരള കമ്പനിക്ക് കൈമാറും. കമ്പനി ഹരിതകര്‍മസേനയ്ക്കുള്ള പണം കൈമാറും.
ശേഖരിക്കേണ്ട ഇ–മാലിന്യങ്ങള്‍, പുനഃചംക്രമണ സാധ്യമായവ, അപകടകരമായവ, ശേഖരിക്കുമ്പോഴും കൊണ്ടുപോകുമ്പോഴും പാലിക്കേണ്ട സുരക്ഷാമാനദണ്ഡങ്ങള്‍, ഇ–മാലിന്യത്തിന്റെ വില, ഭവിഷ്യത്തുകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് ഹരിതകര്‍മസേനാംഗങ്ങള്‍ക്ക് പരിശീലനം. ഇവര്‍ ശേഖരിക്കുന്ന മാലിന്യം എംസിഎഫ്, കണ്ടെയ്നര്‍ എംസിഎഫ് എന്നിവകളില്‍ സൂക്ഷിക്കും. ഇവിടെനിന്ന് നിശ്ചിതദിവസം ക്ലീന്‍ കേരള കമ്പനിയിലേക്ക് എത്തിക്കും. രണ്ടാംഘട്ടത്തില്‍ പഞ്ചായത്തിലേക്കും ഡ്രൈവ് വ്യാപിപ്പിക്കും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




