Section

malabari-logo-mobile

‘തളര്‍ത്താനാവില്ല ഈ യഥാര്‍ത്ഥ സഖാവിനെ’; അഴിമതി ആരോപണത്തില്‍ ഇ പി ജയരാജനെ പരിഹസിച്ച് ബല്‍റാം

HIGHLIGHTS : 'This true comrade cannot be discouraged'; Balram ridiculed EP Jayarajan on corruption charges

പാലക്കാട്: സി പി എം ഉന്നത നേതാവും ഇടതുമുന്നണി കണ്‍വീനറുമായ ഇ പി ജയരാജനെതിരെ ഉയര്‍ന്ന സാമ്പത്തിക ആരോപണത്തില്‍ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം രംഗത്ത്. തളര്‍ത്താനാവില്ല ഈ യഥാര്‍ത്ഥ സഖാവിനെ എന്ന കുറിപ്പോടെ ഇ പിയുടെ ചിത്രവും പങ്കുവച്ചാണ് ബല്‍റാം രംഗത്തെത്തിയത്. ബല്‍റാമിന്റെ പോസ്റ്റിന് താഴെ ഇ പിക്കെതിരായ കമന്റുകളുമായി നിരവധി പേരും രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം സി പി എം കേന്ദ്ര കമ്മിറ്റിയംഗം കൂടിയായ ഇ പി ജയരാജനെതിരെ സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പി ജയരാജനാണ് ആരോപണം ഉന്നയിച്ചത്. കണ്ണൂരിലെ ആയുര്‍വേദ റിസോര്‍ട്ടിന്റെ പേരിലാണ് ഇ പിക്കെതിരെ പി ജയരാജന്‍ സാമ്പത്തിക ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഇ പി ജയരാജന്റെ ഭാര്യയും മകനും ഡയറക്ടര്‍മാരായ കമ്പനിയാണ് റിസോര്‍ട്ടിന്റെ നടത്തിപ്പുകാര്‍ എന്നും ആരോപണമുണ്ട്. ഏറ്റവും ആധികാരികതയോടെയാണ് ആക്ഷേപം ഉന്നയിക്കുന്നതെന്ന് പി ജയരാജന്‍ സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പറഞ്ഞു. റിസോര്‍ട്ട് തുടങ്ങുന്ന സമയത്ത് പ്രശ്‌നം ചൂണ്ടിക്കാണിച്ചപ്പോള്‍ ഡയറക്ടര്‍ ബോര്‍ഡില്‍ മാറ്റം വരുത്തി. ഗുരുതരമായ ആരോപണത്തില്‍ അന്വേഷണവും നടപടിയും വേണമെന്ന് പി ജയരാജന്‍ ആവശ്യപ്പെട്ടു.

sameeksha-malabarinews

ആരോപണം ഉയര്‍ന്ന സംസ്ഥാന കമ്മിറ്റിയില്‍ ഇ പി ജയരാജന്‍ പങ്കെടുത്തിരുന്നില്ല. ആരോപണം സി പി എം സംസ്ഥാന സെക്രട്ടറിയും പി ബി അംഗവുമായ എം വി ഗോവിന്ദന്‍ തള്ളിയില്ല എന്നതും ശ്രദ്ധേയമായി. ആരോപണം എഴുതി നല്‍കാന്‍ പി ജയരാജന് നിര്‍ദ്ദേശം നല്‍കി. പരാതി രേഖാമൂലം കിട്ടിയാല്‍ പരിശോധിക്കാമെന്നും സെക്രട്ടറി സംസ്ഥാന കമ്മിറ്റിയില്‍ വ്യക്തമാക്കി.

അതേസമയം ഇ പി ജയരാജനെതിരെ സാമ്പത്തിക ആരോപണം ഉന്നയിച്ചെന്ന വാര്‍ത്ത മാധ്യമങ്ങളെ കണ്ടപ്പോള്‍ പി ജയരാജന്‍ തള്ളിക്കളഞ്ഞില്ലെന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. ഇ പി ജയരാജനെതിരായി സംസ്ഥാന കമ്മിറ്റിയില്‍ സാമ്പത്തിക ആരോപണം ഉയര്‍ന്നത് വ്യാജവാര്‍ത്തയാണോയെന്ന ചോദ്യത്തിന്, പാര്‍ട്ടിക്ക് അകത്ത് നടന്ന ചര്‍ച്ചകള്‍ പുറത്ത് പങ്കുവെക്കാനാഗ്രഹിക്കുന്നില്ലെന്ന മറുപടിയാണ് അദ്ദേഹം നല്‍കിയത്. ഇപി ജയരാജന്‍ റിസോര്‍ട് നടത്തുന്നത് തന്റെ ശ്രദ്ധയില്‍പെട്ടിട്ടില്ല. താന്‍ ആ സ്ഥലത്ത് പോയിട്ടില്ല. നാട്ടില്‍ മതപരമായ വര്‍ഗീയത ശക്തിപ്പെടുന്നു, ലഹരി ഉപയോഗം വര്‍ധിപ്പിക്കുന്നു. ഇതൊക്കെയാണ് തന്നെ ഏറെ വിഷമിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!