HIGHLIGHTS : This is not the official symbol of India; Parliament should be removed from the top: MA Baby

കലാചാതുരിയില്ലാത്ത ഈ വികലശില്പം, അതിശക്തരായിരിക്കെതന്നെ ശാന്തരായി ഇരിക്കുന്ന മൂന്നു സിംഹങ്ങളുടെ സ്ഥാനത്ത് ദുഷ്ടതയും ക്രൗര്യവും വെളിപ്പെടുത്തുന്ന തുറിച്ച പല്ലുകളുമായി നില്‍ക്കുന്ന ദുഷ്ടമൃഗങ്ങളെ പ്രതിഷ്ഠിച്ചിരിക്കുന്നു. അര്‍ത്ഥവത്തായ അശോകസ്തംഭത്തെയും ഇന്ത്യയുടെ അടയാളത്തെയും മോദി അപമാനിക്കുകയാണ് ചെയ്യുന്നതെന്നും എംഎ ബേബി പറഞ്ഞു. സ്വേച്ഛാധിപത്യവും ഹിംസയും കലയെ ഉല്‍പ്പാദിപ്പിക്കില്ല. മനുഷ്യപ്രതിഭയുടെ സ്വച്ഛസ്വാതന്ത്ര്യമേ കലയുടെ പ്രസൂതികളാവൂ എന്നത് ആര്‍എസ്എസുകാര്‍ക്ക് മനസ്സിലാവുന്ന കാര്യമല്ല, ഇന്ത്യന്‍ പാര്‍ലമെന്റിനുമുകളില്‍ പ്രതിഷ്ഠിച്ച ഈ വികലസൃഷ്ടി മോദിയുടെ ഭരണത്തെ പ്രതിനിധീകരിക്കും, ഇന്ത്യയുടെ ജനാഭിപ്രായത്തെ വെല്ലുവിളിക്കും. അതിനാല്‍ കഴിയും വേഗം ഈ വൈകൃതം നമ്മുടെ പാര്‍ലമെന്റിന് മുകളില്‍ നിന്ന് എടുത്തു മാറ്റണമെന്നും ബേബി കൂട്ടിച്ചേര്‍ത്തു.
9500 കിലോ തൂക്കവും 6.5 മീറ്റര്‍ ഉയരവുമുള്ളതാണ് സ്തംഭം. അഹമ്മദാബാദ് എച്ച്.സി.പിയാണ് ആദ്യ ഡിസൈന്‍ ചെയ്തത്.100 കലാകാരന്മാരാണ് നിര്‍മാണത്തില്‍ പങ്കാളികളായത്. 33 മീറ്റര്‍ ഉയരത്തിലാണ് സ്തംഭം. 6500 കിലോഗ്രാം വരുന്ന ഉരുക്കു ചട്ടക്കൂടും ഇതിനുണ്ട്. 9 മാസം കൊണ്ടാണ് നിര്‍മിച്ചത്.

നേരത്തെ ദേശീയ ചിഹ്നം മോദി അനാഛാദനം ചെയ്തതിനെതിരെ സിപിഎം പൊളിറ്റ് ബ്യൂറോ രംഗത്തെത്തിയിരുന്നു. അധികാരമേല്‍ക്കുമ്പോള്‍ എടുത്ത സത്യപ്രതിജ്ഞ കര്‍ക്കശമായി പാലിക്കാന്‍ പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരും തയ്യാറാകണമെന്നും സിപിഎം പറഞ്ഞു. ഭരണഘടനാ സ്ഥാപനത്തില്‍ പൂജ നടത്തിയതും ഭരണഘടനാ തത്വങ്ങളോടുള്ള അവഹേളനമാണെന്ന് സി.പി.ഐ.എം പൊളിറ്റ് ബ്യൂറോയും വിമര്‍ശിച്ചു. എല്ലാ ഇന്ത്യാക്കാര്‍ക്കും അവരുടെ വിശ്വാസം ആചരിക്കാനും പിന്തുടരാനും ഭരണഘടന അവകാശവും സംരക്ഷണവും നല്‍കിയിട്ടുണ്ട്. ഇത് ഒഴിവാക്കാനാവാത്ത അവകാശമാണ്. അതേ സമയം ഭരണകൂടം ഏതെങ്കിലും വിശ്വാസത്തെയോ മതത്തെയോ പിന്തുടരുകയോ ആചരിക്കുകയോ ചെയ്യുന്നില്ലെന്ന് ഭരണഘടന വ്യക്തമാക്കിയിട്ടുണ്ടെന്നും സിപിഎം പറഞ്ഞു.