HIGHLIGHTS : A fishing boat from Tanur was wrecked; One injured

ചൊവ്വാഴ്ച രാവിലെ താനൂരില്‍ നിന്നും മത്സ്യബന്ധനത്തിന് പോയതായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ വള്ളിക്കുന്ന് ഭാഗത്ത് വച്ചാണ് അപകടം സംഭവിച്ചത്.
രണ്ട് എഞ്ചിന്‍, ഫൈബര്‍ വള്ളം, വല എന്നിവ നഷ്ടപ്പെട്ടു. നാലു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

കൂടെയുണ്ടായിരുന്ന അമ്പലകണ്ടി സമദ്, പാണാച്ചിന്റെ പുരക്കല്‍ സഹദ് എന്നിവര്‍ കടലില്‍ ചാടി രക്ഷപ്പെട്ടു. കാലിന് പരിക്കേറ്റ യൂനസിനെ ചെട്ടിപ്പട്ടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ പ്രാഥമിക ചികിത്സ തേടി.