ക്ഷേത്രങ്ങളില്‍ മുക്കുപണ്ടം പകരം വച്ച് തിരുവാഭരണ മോഷണം; കൊച്ചിയില്‍ പൂജാരി അറസ്റ്റില്‍

കൊച്ചി: എറണാകുളത്ത് മുക്കുപണ്ടം പകരം വെച്ച് തിരുവാഭരണം കവര്‍ന്ന ക്ഷേത്ര പൂജാരി അറസ്റ്റില്‍. കണ്ണൂര്‍ അഴീക്കോട് സ്വദേശി അശ്വിന്‍ ആണ് കൊച്ചിയില്‍ അറസ്റ്റിലായത്. 25 ഗ്രാം വരുന്ന തിരുവാഭരണമാണ് പൂജാരി കവര്‍ന്നത്.

പൂജാരിക്കെതിരെ മൂന്ന് ക്ഷേത്രം ഭാരവാഹികളും പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. ഉദയംപേരൂര്‍, കാക്കനാട്, വെണ്ണല എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളിലെ തിരുവാഭരണങ്ങളാണ് ഇയാള്‍ മോഷ്ടിച്ചത്.

തിരുവാഭരണം പണയം വച്ചശേഷം വിഗ്രഹത്തില്‍ മുക്കുപണ്ടം ചാര്‍ത്തിയാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. സംഭവത്തില്‍ കേസെടുത്ത പൊലീസ് ഇയാള്‍ക്കെതിരെ ഐപിസി 408 വകുപ്പ് പ്രകാരം കേസെടുത്തു.

 

Share news
error: Content is protected !!
Scroll to Top