തിരൂരങ്ങാടിയില്‍ ചാരായവും വാഷും പിടികൂടി

പരപ്പനങ്ങാടി: എക്‌സൈസ് നടത്തിയ റെയ്ഡില്‍ ചാരായവും, വാഷും, വാറ്റുപകരണങ്ങളും പിടികൂടി. പന്താരങ്ങാടി,കണ്ണാടിത്തടം ഭാഗങ്ങളില്‍ നടത്തിയ റെയ്ഡിലും പരിശോധനയിലുമാണ് 5 ലിറ്റര്‍ ചാരായവും 135 ലിറ്റര്‍ വാഷും ചാരായം വാറ്റാനുപയോഗിക്കുന്ന ഉപകരണങ്ങളും കണ്ടെടുത്തുത്.തിരൂരങ്ങാടി കണ്ണാടി തടം സ്വദേശി മച്ചിയത്ത് പടി വീട്ടില്‍ അനീഷ് എന്നയാളുടെ വീട്ടില്‍ നിന്നാണ് ചാരായവും മറ്റു സാധനങ്ങളും കണ്ടെത്തിയത്. പരിശോധന സമയത്ത് പ്രതി അനീഷ് വീട്ടില്‍ ഉണ്ടായിരുന്നില്ല. അനീഷിനെതിരെ പ്രതിചേര്‍ത്ത് കേരള അബ്കാരി ആക്ട് അനുസരിച്ച് കേസെടുത്തിട്ടുണ്ട്. മലപ്പുറം അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ തിരൂരങ്ങാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.എല്‍ ജോസിന്റെ നിര്‍ദ്ദേശപ്രകാരം പ്രിവന്റീവ് ഓഫീസര്‍ കെ.എസ്.സുര്‍ജിതിത്തിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്.

ലോക് സൗണ്‍ കാലമായതിനാല്‍ അനധികൃതമായി മദ്യ നിര്‍മ്മാണവും വില്‍പ്പനയും നടക്കാന്‍ സാധ്യതയുള്ളതിനാല്‍ എക്‌സൈസ് കര്‍ശന പരിശോധന നടത്തി വരികയാണ്.

റെയ്ഡില്‍ പ്രിവന്റീവ് ഓഫീസര്‍ .ടി. പ്രജോഷ് കുമാര്‍, സി വില്‍ എക്‌സൈസ് ഓഫീസര്‍മാരായ മുഹമ്മദ് സാഹില്‍, സമേഷ്, എക്‌സൈസ് ഡ്രൈവര്‍ ചന്ദ്രമോഹന്‍ എന്നിവര്‍ പങ്കെടുത്തു.

Share news
error: Content is protected !!
Scroll to Top