Section

malabari-logo-mobile

പാലത്തിങ്ങല്‍ പാലത്തിലെ ചതിക്കുഴി;അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു

HIGHLIGHTS : തിരൂരങ്ങാടി :ചെമ്മാട്-പരപ്പങ്ങാടി റൂട്ടിലെ പാലത്തങ്ങില്‍ റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ ഫൂട്പാത്തില്‍ രൂപപ്പെട്ട ദ്വാരത്തിന് ഉടന്‍ പരിഹാരം കാണുമെന്ന്...

തിരൂരങ്ങാടി :ചെമ്മാട്-പരപ്പങ്ങാടി റൂട്ടിലെ പാലത്തങ്ങില്‍ റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ ഫൂട്പാത്തില്‍ രൂപപ്പെട്ട ദ്വാരത്തിന് ഉടന്‍ പരിഹാരം കാണുമെന്ന് അധികൃതര്‍. കഴിഞ്ഞദിവസം ദ്വാരത്തിലൂടെ  വിദ്യാര്‍ത്ഥി പുഴയില്‍ വീണിരുന്നു . നീന്തലറിയാവുന്ന കുട്ടി നീന്തി രക്ഷപ്പെടുകയായിരുന്നു.

എട്ട് മാസത്തോളമായി നടവഴിയില്‍ ദ്വാരം ഉണ്ടായിട്ടും അത് അടക്കുന്നതിലും,സുരക്ഷ ഒരുക്കുന്നതിലും ഉദ്യോഗസ്ഥര്‍ അലംഭാവം കാണിച്ചെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. നിലവില്‍ പാലത്തിലെ നടവഴിയിലെ കമ്പികള്‍ ദ്രവിച്ചും,സിമെന്റ് ഇളകിയും ബലക്ഷയം സംഭവിച്ചിരിക്കയാണ്. കഴിഞ്ഞ ദിവസത്തെ സംഭവവും, പാലത്തില്‍ രൂപപ്പെട്ടിട്ടുള്ള വലിയ ദ്വാരം പൊതുജങ്ങളുടെ ജീവന് ഭീഷണിയായി നിലകൊള്ളുന്നതിനാലും മേലില്‍ ഏതൊരാള്‍ക്കും അപകടം വരാത്ത രീതിയില്‍ പുഴയുടെ മുകളിലൂടെയുള്ള ഈ പാലത്തിന്റെ നടപ്പാതയില്‍ രൂപപ്പെട്ടിട്ടുള്ള ദ്വാരം കോണ്‍ക്രീറ്റ് ചെയ്യുന്നതിനും,ഇനിയൊരു ദുരന്ത മുണ്ടാകാതിരിക്കാനുള്ള മുന്‍കരുതലുകള്‍ ഉണ്ടാകണമെന്നും ആവശ്യപ്പെട്ട് കൊണ്ട് പി.ഡ.ബ്യു.ഡി. ഇറിഗേഷന്‍ വകുപ്പ് മന്ത്രിമാര്‍ക്ക് എ.ഐ.വൈ.എഫ് തിരൂരങ്ങാടി മണ്ഡലം കമ്മറ്റി പരാതി നല്‍കിയിരുന്നു.

sameeksha-malabarinews

ജലസേചന ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ബാലകൃഷ്ണന്‍ അസി:എഞ്ചിനീയര്‍ സുജ.കെ ഓവര്‍സിയര്‍ അനുപമ എ.ഐ.വൈ.എഫ് തിരൂരങ്ങാടി മണ്ഡലം സെക്രട്ടറി എം.പി സ്വാലിഹ് തങ്ങള്‍, സി.പി.ഐ ബ്രാഞ്ച് കമ്മറ്റി മെമ്പര്‍ ശംസുദ്ധീന്‍ തോട്ടത്തില്‍,റഹ്മത്തുള്ള എം എന്നിവരുടെ നേത്രത്വത്തില്‍ ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.

ദ്വാരം രൂപപ്പെട്ട ഭാഗത്ത് എത്രയും വേഗം കോണ്‍ക്രീറ്റ്‌ചെയ്ത് ജനങ്ങളുടെ സുരക്ഷാ ഉറപ്പ് വരുത്തുമെന്നും, ഇരുചക്ര വാഹനങ്ങള്‍ നടവഴിയിലൂടെ പ്രവേശിക്കുന്നത് തടയുന്നതിന് വേണ്ട സംവിധാനം ഒരുക്കുമെന്നും, അപകട സൂചന ബോര്‍ഡ് സ്ഥാപിക്കുമെന്നും പാലത്തിന്റെ കൈവരി കേടുവന്നത് നന്നാക്കുന്നതിനുവേണ്ട എസ്റ്റിമേറ്റ് തയ്യാറാക്കി മേലുദ്യോഗസ്ഥര്‍ക്ക് സമര്‍പ്പിക്കുമെന്നും ഉദ്യോഗസ്ഥര്‍ ഉറപ്പുനല്‍കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!