
തിരൂരങ്ങാടി : കൊളപ്പുറത്ത് എംഡിഎംഎയുമായി തിരൂരങ്ങാടി സ്വദേശികള്‍ പിടിയില്‍. മമ്പുറം മൂഴിക്കല്‍ വെളക്കാടന്‍ ഹൗസില്‍ ആഷിഖ് (30) , മൂന്നിയൂര്‍ തലപ്പാറ കൈതകത്ത് ഹൗസില്‍ അഹ്മല്‍ (32) എന്നിവരെ പോലീസ് പിടികൂടിയത് . എ ആര്‍ നഗര്‍ കൊളപ്പുറം കോഴിക്കോട് കക്കാട് നാഷണല്‍ ഹൈവേ സര്‍വീസ് റോഡില്‍ വൈകിട്ട് 4.30 ഓടുകൂടിയാണ് കാറില്‍ സഞ്ചരിച്ചിരുന്ന ഇവരെ പിടികൂടിയത് .
പ്രതികള്‍ വില്‍പ്പനയ്ക്കായി കൈവശം വെച്ചിരുന്ന 10 .39 ഗ്രാം എംഡിഎംഎ 2 പേരില്‍ നിന്നുമായി പോലീസ് പിടിച്ചെടുത്തു. 12 സിപ്പ് ലോക്ക് കവറുകള്‍, ഗ്ലാസ് ഫണല്‍, ട്യൂബ്, ഇലക്ട്രോണിക് ത്രാസ്, 3 മൊബൈല്‍ ഫോണുകള്‍, 5770 രൂപ , കാര്‍ എന്നിവയും പോലീസ് പിടിച്ചെടുത്തു.
തിരൂരങ്ങാടി താലൂക്ക് തഹസില്‍ദാരുടെ സാന്നിധ്യത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കി. എസ് ഐ വിന്‍സെന്റ് എഎസ്‌ഐ സുബൈര്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ജിഷോര്‍ , സജീര്‍പ്രജീഷ്,ജിതിന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു



