തിരൂരങ്ങാടി സ്വദേശി വൈദ്യുതാഘാതമേറ്റ് തിരുപ്പൂരില്‍ മരിച്ചു

തിരൂരങ്ങാടി:തിരുപ്പൂരില്‍ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. കക്കാട് കരുമ്പില്‍ സ്വദേശി പങ്ങിണിക്കാടന്‍ അബ്ദുറഹ്മാന്റെ മകന്‍ സിദ്ധീഖ്(45) ആണ് മരിച്ചത്.
തിരുപ്പൂര്‍ നമ്പിയൂരില്‍ ബേക്കറി നടത്തുകയായിരുന്നു ഇദ്ദേഹം. ഇന്നലെ രാവിലെ 10 ന് കടയുടെ ബോര്‍ഡ് അഴിക്കുന്നതിനിടെ വൈദ്യുതി ആഘാതമേല്‍ക്കുകയായിരുന്നു.

ഭാര്യ:ഫൗസിയ. മക്കള്‍: ബാസിത്ത്,മുഹമ്മദ് ഷാനു, ഷിനു.

Share news
error: Content is protected !!
Scroll to Top