ഗാന്ധി അനുസ്മരണവും പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഒപ്പ് ശേഖരണവും നടത്തി

തിരൂരങ്ങാടി: ഗാന്ധിജിയുടെ രക്തസാക്ഷി ദിനത്തില്‍ കൊടിഞ്ഞി അല്‍ അമീന്‍ നഗര്‍ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധിയുടെ ഇന്ത്യയെ വീണ്ടെടുക്കാന്‍ എന്ന പ്രമേയത്തില്‍ ഗാന്ധി അനുസ്മരണവും ഒപ്പ് ശേഖരണവും സംഘടിപ്പിച്ചു.

പരിപാടി തിരൂരങ്ങാടി മണ്ഡലം മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി കാവുങ്ങല്‍ കുഞ്ഞിമരക്കാര്‍ ഉദ്ഘാടനം ചെയ്തു. ഊര്‍പ്പായി മുസ്തഫ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുസ്ലിംലീഗ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി പൂഴിക്കല്‍ സലീം, കോണ്‍ഗ്രസ് നേതാവ് ഷാഫി പൂക്കയില്‍, ആംആത്മി നേതാവ് പൊറ്റാണിക്കല്‍ അക്ബര്‍, വാര്‍ഡ് മെമ്പര്‍ ഊര്‍പ്പായി സൈതലവി, യു.എ റസാഖ്, വി.കെ ഷാഹുല്‍ ഹമീദ്, ജാഫര്‍ പനയത്തില്‍, അബ്ദുല്‍ സലാം ഹാജി പമ്പിലായി, അഷ്റഫ് കരുവാട്ടില്‍, സി അഫ്സല്‍, ഫൈസല്‍ കുഴിമണ്ണില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

തുടര്‍ന്ന് പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഒപ്പ് ശേഖരണത്തിന് പാലപ്പുറ ഹാരിസ്, വി.കെ റഫീഖ്, എലിമ്പാട്ടില്‍ മുഹമ്മദ് കുട്ടി, വി.കെ അലവി, വി.കെ മുഹമ്മദ്, വി.കെ ജാബിര്‍, പറമ്പില്‍ മൊയ്തീന്‍, വി.കെ കബീര്‍, വി.വി സുലൈമാന്‍, വി.കെ റാഫി, കൂനിയില്‍ സുലൈമാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Share news
error: Content is protected !!
Scroll to Top