Section

malabari-logo-mobile

കൊടിഞ്ഞി ഫൈസല്‍ വധം: പ്രധാന പ്രതികളെ സാക്ഷികള്‍ തിരിച്ചറിഞ്ഞു

HIGHLIGHTS : തിരൂരങ്ങാടി: കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ പ്രധാന പ്രതികളായ മൂന്ന് പേരെ സാക്ഷികള്‍ തിരിച്ചറിഞ്ഞതായി സൂചന. ആര്‍എസ്എസ് പ്രവര്‍ത്തകരായ മംഗലം പുല്ലൂണി സ്വ...

തിരൂരങ്ങാടി: കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ പ്രധാന പ്രതികളായ മൂന്ന് പേരെ സാക്ഷികള്‍ തിരിച്ചറിഞ്ഞതായി സൂചന. ആര്‍എസ്എസ് പ്രവര്‍ത്തകരായ മംഗലം പുല്ലൂണി സ്വദേശികളായ കാരാട്ട് കടവ് കളക്കല്‍ പ്രജീഷ്(ബാബൂ-30), തടത്തില്‍ സുധീഷ് കുമര്‍ (കുട്ടാപ്പു 23), വള്ളിക്കുന്ന് അത്താണിക്കല്‍ മുണ്ടിയന്‍കാവ് പറമ്പ് പല്ലട്ട് ശ്രീകേഷ് (അപ്പു 26) എന്നിവരെ തിരിച്ചറിയല്‍ പരേഡിന് വിധേയരാക്കിയപ്പോഴാണ് ആറ് പ്രധാന സാക്ഷികള്‍ ഇവരെ തിരിച്ചറിഞ്ഞത്.

തിരൂര്‍ സബ്ജയിലില്‍ തിരൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേട്ട് എം ആര്‍ ശശിയുടെ സാന്നിധ്യത്തിലായിരുന്നു തിരിച്ചറിയല്‍. കേസ് അന്വേഷിക്കുന്ന മലപ്പുറം ഡിവൈഎസ്പി പി എം പ്രദീപ്, തിരൂരങ്ങാടി എസ്ഐ വിശ്വനാഥന്‍ കാരയില്‍ എന്നിവരും സ്ഥലത്തുണ്ടായിരുന്നു.

sameeksha-malabarinews

സംഭവത്തിലെ മൂന്ന് പ്രധാന പ്രതികളെയും തിരിച്ചറിഞ്ഞതോടെ കേസ് അന്വേഷണം പൊലീസിന് കൂടുതല്‍ സുഗമമാകും. സംഭവം നടന്ന നവംബര്‍ 19ന് പുലര്‍ച്ചെ പ്രതികളെ കണ്ടവരാണ് പൊലീസിന് മൊഴി നല്‍കിയിരുന്നത്. ഇവരെയാണ് പ്രതികളെ തിരിച്ചറിയാന്‍ മജിസ്ട്രേട്ടിന് മുമ്പാകെ ഹാജരാക്കിയത്. ഇതിന്റെ റിപ്പോര്‍ട്ട് അടുത്ത ദിവസം വിചാരണ കോടതിയില്‍ ഹാജരാക്കും. പരേഡിനുശേഷം പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പൊലീസ് അപേക്ഷ നല്‍കിയിരുന്നെങ്കിലും വൈകിയതിനാല്‍ മാറ്റി. പ്രതികളെ വീണ്ടും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

ഗള്‍ഫില്‍ വെച്ചാണ് അനില്‍കുമാര്‍ എന്ന ഫൈസല്‍ ഇസ്ലാമതം സ്വീകരിച്ചത്. തുടര്‍ന്ന് നാട്ടിലെത്തിയ ഇയാള്‍ ഭാര്യ പ്രിയയേയും മുന്ന് മക്കളെയും മതം മാറ്റിയിരുന്നു. തുടര്‍ന്ന് ഗള്‍ഫിലേക്ക് പോകുന്നതിന്റെ തലേ ദിവസമായ നവംബര്‍ 19നാണ് കൊലചെയ്യപ്പെടുന്നത്. തീവണ്ടി മാര്‍ഗ്ഗം താനുരിലെത്തുന്ന ഭാര്യ പിതാവിനെയും മാതാവിനെയും സ്റ്റേഷനിലെത്തി കുട്ടികൊണ്ടുവരാന്‍ പുലര്‍ച്ചെ ഓട്ടോയുമായി പോയ ഫൈസലിനെ ഫാറുഖാബാദില്‍ വെച്ച് വെട്ടിയും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു..
ഇവര്‍ ഇസ്ലാമതം സ്വീകരിച്ച വിരോധവും മറ്റ് ചില ബന്ധുക്കള്‍ കുടി മതം മാറുമെന്ന ധാരണയാണ് കൊലപാതകം നടത്താന്‍ സംഘം തീരുമാനിച്ചതിന് പിന്നിലെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.
കൊലപാതകത്തിന് ശേഷം ഫൈസലിന്റെ മാതാവും ഇസ്ലാമതം സ്വീകരിച്ചിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!