ചെമ്മാട് ഗതാഗത നിയന്ത്രണത്തിന് പോലീസുകാര്‍

തിരൂരങ്ങാടി: ചെമ്മാട്ടെ ഗതാഗത കുരുക്ക് നിയന്ത്രിക്കാന്‍ പോലീസുകാരെ നിയമിച്ചു. നാലു പോലീസുകാരെയാണ് ജില്ലാ പോലീസ്‌മേധാവിയുടെ ഉത്തരവിനെ തുടര്‍ന്ന് നിയമിച്ചിരിക്കുന്നത്.

എ ആര്‍ ക്യാമ്പില്‍ നിന്നും രണ്ടും തിരൂരങ്ങാടി സ്റ്റേഷനില്‍ നിന്ന് രണ്ടും പോലീസുകാരെയാണ് സ്ഥിരമായി ഗതാഗതനിയന്ത്രണത്തിന് വേണ്ടി നിയമിച്ചിരിക്കുന്നത്.

ഏറെ തിരക്കുള്ള ജില്ലയിലെ പ്രധാന ടൗണുകളില്‍ ഒന്നാണ് ചെമ്മാട്. ദിവസത്തില്‍ നിരവധി തവണയാണ് ഇവിടെ ഗതാഗത കുരുക്ക് അനുഭവപ്പെടാറുള്ളത്. ഇതുമൂലം ആയിരക്കണക്കിന് ആളുകളാണ് ദിവസവും ബുദ്ധിമുട്ട് അനുഭവിക്കുന്നത്. മാസങ്ങള്‍ക്ക് മുമ്പാണ് ചെമ്മാട് ടൗണില്‍ ട്രാഫിക് യൂണിറ്റ് അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് നാട്ടുകാരനായ വ്യക്തി ഹൈക്കോടതിയിലും, ജില്ലാ പോലീസ് മേധാവിക്കും ജില്ലാ കളക്ടര്‍ക്കും പരാതി നല്‍കിയത്. തുടര്‍ന്ന് രണ്ടുമാസത്തിനുള്ളില്‍ ചെമ്മാട്ടെ ഗതാഗത നിയന്ത്രണത്തിന് പരിഹാരം കാണണമെന്ന് ഹൈക്കോടതി ഉത്തരവു വന്നെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് പോലീസ് മേധാവിയുടെ പുതയ ഉത്തരവ്.

Share news
error: Content is protected !!
Scroll to Top