തിരൂരങ്ങാടിയില്‍ മൊബൈല്‍ ഫോണ്‍ മോഷണം;രണ്ട് യുവാക്കള്‍ പിടിയില്‍

തിരൂരങ്ങാടി: മൊബൈല്‍ ഫോണ്‍ മോഷണം പതിവാക്കിയ രണ്ട് യുവാക്കള്‍ പിടിയിലായി. നന്നമ്പ്ര വെള്ളിയാമ്പുറം കീരിയാട്ടില്‍ രാഹുല്‍(22), ചെട്ടിപ്പടി സ്വദേശി കുറ്റ്യാടി ആസിബ്(22) എന്നിവരെയാണ് തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്.

തലപ്പാറയില്‍ ഇതരസംസ്ഥാന കുടുംബം താമസിക്കുന്നിടത്തു നിന്ന് മൂന്നും ചെമ്മാട് ബ്ലോക്ക് റോഡിലെ സ്ഥാപന ജീവനക്കാരുടെ രണ്ട് ഫോണുകളുമാണ് ഇവര്‍ മോഷ്ടിച്ചത്. മോഷ്ടിച്ച നാല് ഫോണുകള്‍ പ്രതികളില്‍ നിന്ന് പോലീസ് കണ്ടെടുത്തു.

കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Share news
error: Content is protected !!
Scroll to Top