തിരുന്നാവായയില്‍ കൃഷിയിടത്തില്‍ യുവാവ് വീണുമരിച്ചു

തിരൂര്‍:തിരുന്നാവായയില്‍ കൃഷിയിടത്തില്‍ ജോലി ചെയ്തുകെണ്ടിരുന്ന യുവാവ് വീണുമരിച്ച നിലയില്‍. തിരുന്നാവായ സ്വദേശി സുധികുമാര്‍(43) ആണ് മരിച്ചത്. ഇയാളുടെ ശരീരത്തില്‍ പലയിടത്തും പൊള്ളലേറ്റ് കരിവാളിച്ച നിലയിലാണ്. ഇന്ന് രാവിലെ ആറുമണിമുതല്‍ ഇവിടെ മറ്റ് പണിക്കാരടക്കം ജോലി ചെയ്തുവരികയായിരുന്നു.

പത്തുമണിയോടെ മറ്റുള്ളവര്‍ ജോലി നിര്‍ത്തി തിരികെ കയറിയെങ്കിലും കൊയ്ത്ത് മെഷിനുമായി ബന്ധപ്പെട്ട് സുധികുമാര്‍ ജോലി തുടരുകയായിരുന്നു. പിന്നീട് ഏറെ നേരം കഴിഞ്ഞും സുധികുമാറിനെ കാണാതായതോടെ മറ്റുള്ളവര്‍ ഫോണില്‍ വിളിച്ചെങ്കിലും ഫോണ്‍ എടുത്തില്ല. ഇതോടെ ഇവര്‍ പാടത്തെത്തിയപ്പോള്‍ കണ്ടത് സുധികുമാര്‍ വീണുകിടക്കുന്നതാണ്. തുടര്‍ന്ന് ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Related Articles