ഖത്തറില്‍ ചികിത്സയിലിരുന്ന പൊന്നാനി സ്വദേശി മരണപ്പെട്ടു.

ഖത്തര്‍: ജോലി സ്ഥലത്തുവെച്ച് വൈദ്യുതാഘാതമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പൊന്നാനി, തവനൂര്‍ സ്വദേശി, തവനൂര്‍ മുജാഹിദ് പള്ളിയുടെ പിറകു ഭാഗം താമസിക്കുന്ന ചെങ്ങണകാട്ടില്‍ മൊയ്തീന്‍കുട്ടി (കംട്ടന്‍ കുഞ്ഞാവ)യുടെ മകന്‍ നൗഫല്‍ ആണ് ഖത്തറില്‍ വെച്ച് മരിച്ചത്.

ജോലി സ്ഥലത്തു വെച്ച് വൈദ്യുതാഘാതമേറ്റതിനെ തുടര്‍ന്ന് ഷോക്കേറ്റ നൗഫല്‍ ഖത്തറിലെ ഹാമദ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ വ്യാഴായ്ച രാത്രി ഖത്തര്‍ സമയം 10:20( ഇന്ത്യന്‍ സമയം 12:50 AM) ന് മരണം സംഭവിക്കുകയായിരുന്നു.

ഭാര്യ:സുബൈദത്തുല്‍ അസ്ലമിയ.

Related Articles